13499 രൂപക്ക് 24എംപി എഐ സെല്‍ഫി ക്യാമറയുമായി വിപണിയില്‍ എത്തുന്ന ഈ വിഭാഗത്തിലെ ആദ്യ സ്മാര്‍ട്‌ഫോണ്‍
കൊച്ചി: ട്രാന്‍ഷന്‍ ഇന്ത്യയുടെ ടെക്‌നോ ബ്രാന്‍ഡ് സ്മാര്‍ട്‌ഫോണിന്‍റെ ഏറ്റവും പുതിയ പതിപ്പ് കാമോണ്‍ ഐ ക്ലിക്ക് 2വിപണിയില്‍. 6.2ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍, 19:9 സൂപ്പര്‍ ഫുള്‍വ്യൂ നോച്ച് ഡിസ്‌പ്ലേ, 24എംപി എഐ സെല്‍ഫി ക്യാമറ, 13+5എംപി ഡ്യൂവല്‍ റിയര്‍ എഐ ക്യാമറ, ഡ്യൂവല്‍ സിം, ഡ്യൂവല്‍ വോള്‍ട്ടെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടു കൂടിയ ഫേസ് അണ്‍ലോക്ക് സൗകര്യം തുടങ്ങിയ നിരവധി നൂതന സവിഷേതകളുമായി വിപണിയില്‍ എത്തുന്ന കാമോണ്‍ ഐ ക്ലിക്ക് 2 വിന്റെ വില 13,499രൂപയാണ്. രാജ്യത്തെ 35000തിലധികം ഓഫ് ലൈന്‍ സ്റ്റോറുകള്‍ വഴി ഫോണ്‍ ലഭ്യമാകും.
ഫ്ളാഷോടു കൂടിയ മുന്‍ ക്യാമറകള്‍ മികച്ച സെല്‍ഫികള്‍ പ്രദാനം ചെയ്യുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമറകളില്‍ ബൊക്കെ, സൂപ്പര്‍ പിക്‌സല്‍ തുടങ്ങിയ പ്രത്യേക മോഡുകളും തിരഞ്ഞെടുക്കാനാകും. എച്ച്ഡി പ്ലസ് സൂപ്പര്‍ ഫുള്‍ വ്യൂ നോച്ച് ഡിസ്‌പ്ലേയോടുകൂടിയ ഫോണിന്റെ സ്‌ക്രീന്‍ ബോഡി അനുപാതം 88ശതമാനമാണ്. 145 ഗ്രാം മാത്രം ഭാരമുള്ള ഫോണിന് ഒരു 3ഡി ബാക്ക് കവര്‍ ആണ് നല്‍കിയിരിക്കുന്നത്.
undefined
ഏറ്റവും പുതിയ 8.1ആന്‍ഡ്രോയിഡ് ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 2.0ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ ഹീലിയോ പി 22പ്രോസസ്സര്‍, കസ്റ്റമൈസ്ഡ് എച്ച് ഐ ഒ എസ് 4.1എന്നിവയാണ് ഫോണിന് കരുത്തു പകരുന്നത്. 4ജിബി റാം ഉള്‍പ്പെടുത്തിയിരിക്കുന്ന ഫോണിന്‍റെ ഇന്റേണല്‍ മെമ്മറി 64ജിബി യാണ് ഇത് 128ജിബി വരെ വികസിപ്പിക്കാനുമാകും.
ഡ്യൂവല്‍ സിം, 4ജി വോള്‍ട്ടെ, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, എഐ ഫേസ് അണ്‍ലോക്ക് എന്നിവയും ഉണ്ട്.
കാമോണ്‍ ഐ ക്ലിക്ക് 2വിന്റെ ബാറ്ററി കരുത്ത് 3750എംഎഎച്ച് ആണ്. ടെക്‌നോയുടെ പുതിയ മൂന്ന് ഫോണുകള്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ ഒരു തവണ സ്‌ക്രീന്‍ റീപ്ലേസ്മെന്റ്, 100ദിവസത്തില്‍ സൗജന്യ റീപ്ലേസ്മെന്റ്, ഒരു മാസം എക്‌സ്റ്റെന്‍റ് വാറന്‍റി എന്നിവ ലഭ്യമാണ്. കൂടാതെ പുതിയ സീരിയസ് ഫോണുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 50ജിബി ജിയോ 4ജി ഡാറ്റാ, 2250രൂപയുടെ അധിക ആനുകൂല്യങ്ങള്‍ എന്നിവയും നേടാമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.