ടെലഗ്രാം റഷ്യയില്‍ നിരോധിച്ചു

By Web Desk  |  First Published Apr 14, 2018, 4:46 PM IST
  • സന്ദേശ കൈമാറ്റ ആപ്ലികേഷന്‍ ടെലഗ്രാം റഷ്യയില്‍ നിരോധിച്ചു

മോസ്കോ: സന്ദേശ കൈമാറ്റ ആപ്ലികേഷന്‍ ടെലഗ്രാം റഷ്യയില്‍ നിരോധിച്ചു. മോസ്‌കോയിലെ കോടതിയാണ് നിരോധനം ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട രഹസ്യകോഡ് കൈമാറ്റം ചെയ്യാത്തതിനെ തുടര്‍ന്നാണ് നടപടി. സന്ദേശങ്ങള്‍ കൈമാറുന്നതിന് ഉപയോഗിക്കുന്ന രഹസ്യ കോഡിന്‍റെ സാങ്കേതിക കൈമാറ്റം നടത്തണമെന്ന ആവശ്യം ടെലഗ്രാം കമ്പനി നിരസിച്ചതിനെ തുര്‍ന്നാണ് റഷ്യയുടെ ആഭ്യന്തര സുരക്ഷാ വിഭാഗമായ എഫ്എസ്ബി ടെലഗ്രാമിനെതിരെ കോടതിയെ സമീപിച്ചത്.

ലോകവ്യാപകമായി 200 മില്യണ്‍ ആളുകളുപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടന്നാണ് എഫ്എസ്ബി കോടതിയില്‍ വാദിച്ചത്. എന്നാല്‍ നിരോധങ്ങളെ മറികടക്കാനുള്ള സാങ്കേതിക സംവിധാനം സൃഷ്ടിക്കുമെന്ന് ടെലഗ്രാം കമ്പനി ചീഫ് എക്സിക്യൂട്ടീവ് പ്രഖ്യാപിച്ചു

Latest Videos

click me!