ഡേറ്റിംഗ് സൈറ്റുകളുടെ പരസ്യങ്ങള്‍ ട്വിറ്ററിനെ കീഴടക്കുന്നു എന്ന് റിപ്പോര്‍ട്ട്. ഡേറ്റിംങ് വെബ്‌സൈറ്റുകളുടെ ബോട്‌നെറ്റ് പരസ്യങ്ങളാണ് ട്വിറ്ററില്‍ വ്യാപകമാകുന്നത്. Pr0nbot എന്ന ബോട്ട്‌നെറ്റ് കഴിഞ്ഞ മാര്‍ച്ചില്‍ ട്വിറ്ററിന് തലവേദനയായിരുന്നു. ഒരു അനുവാദവും ഇല്ലാതെ ഉപയോക്താക്കള്‍ക്ക് ട്വീറ്റായി അഡള്‍ട്ട് സൈറ്റുകളുടെ പരസ്യങ്ങള്‍ ഈ ബോട്ട് വഴി ട്വീറ്റ് ചെയ്യപ്പെട്ടു. ഇതോടെ പരാതികളുടെ അടിസ്ഥാനത്തില്‍ ഇതിനെ ട്വിറ്റര്‍ നീക്കി.
എന്നാല്‍ ഇപ്പോള്‍ Pr0nbto2എന്ന പേരില്‍ അത് വീണ്ടും തിരിച്ച് എത്തിരിക്കുന്നു. സൈബര്‍ സുരക്ഷ സ്ഥാപനത്തിലെ ഗവേഷകനായ ആന്‍ഡി പട്ടേല്‍ ഒന്നരമാസം മുമ്പ് നടത്തിയ പരിശോധനയില്‍ 22,000 ട്വിറ്റര്‍ ബോട്ടുകളെ കണ്ടെത്തിരുന്നു. ഇങ്ങനെ ബോട്ട്‌നെറ്റുകളുടെ സഹായത്തോടെ അഡല്‍ട്ട് വെബ്‌സൈറ്റുകളിലൂടെ പരസ്യങ്ങള്‍ നല്‍കിരുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ ട്വിറ്റര്‍ തന്നെ അടച്ചു പൂട്ടിയതുമാണ്.
undefined
എന്നാല്‍ അടുത്തിടെ നടന്ന പരിശോധനയില്‍ 20,000 ട്വിറ്റര്‍ ബോട്ടുകളെ വീണ്ടും കണ്ടെത്താന്‍ കഴിഞ്ഞു എന്നു പറയുന്നു. തുടര്‍ന്നു നാലു ദിവസങ്ങള്‍ക്കു ശേഷം ഇത് 44,000 ആയി. എട്ടു ദിവസങ്ങള്‍ക്കു ശേഷം 80,000 ആയി വര്‍ധിച്ചു എന്നും പട്ടേല്‍ പറയുന്നു. മുമ്പ് കണ്ടെത്തി നീക്കം ചെയ്തവയ്ക്കു സമാനമാണ് ഇപ്പോള്‍ കണ്ടെത്തിയവയുടെ ചിത്രങ്ങളും ഇംഗ്ലീഷ് ഭാഷയുടെ സമാനാമയ ഉപയോഗവും.
ട്വിറ്റര്‍ നടപടിയുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ ബോട്ടുകളെ അവയുടെ നിര്‍മ്മാതാക്കാള്‍ പുനര്‍ നിര്‍മ്മിച്ചതാകാം എന്നു കരുതുന്നു. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ സെക്‌സിനായി ഉപയോഗപ്പെടുത്തിയ 90,000 അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.