ബിയജിംഗ്: എച്ച്എംഡി ഗ്ലോബലിന്‍റെ നോക്കിയ ഫോണ്‍ പരമ്പരയിലെ പുതിയ മിഡ് റേഞ്ച് ഫോണ്‍ രംഗത്ത് ഇറങ്ങി. നോക്കിയ എക്സ് 6 ന്‍റെ പുതിയ മോഡലാണ് ചൈനീസ് വിപണിയില്‍ ഇറങ്ങിയത്. ഇന്ത്യന്‍ രൂപ 17,000 രൂപയ്ക്ക് അടുത്താണ് ഈ ഫോണിന് വില വരുക. നോക്കിയ എക്സ്6 പോളാര്‍ വൈറ്റാണ് ഈ ഫോണ്‍. ഒരു വേരിയന്‍റ് മാത്രമേ ഈ മോഡലിന് ഉള്ളൂ. ഇതിന്‍റെ റാം ശേഷി 6 ജിബിയും, ഇന്‍റേണല്‍ മെമ്മറി 6ജിബിയുമാണ്.
ഈ മോഡലിന്‍റെ തന്നെ ഡാര്‍ക്ക് ബ്ലൂ, സ്റ്റെറി ബ്ലാക്ക് മോഡലുകള്‍ നേരത്തെ ചൈനീസ് വിപണിയില്‍ എത്തിയിരുന്നു. ഇവയ്ക്ക് 6ജിബി പതിപ്പിന് പുറമേ 4 ജിബി പതിപ്പുകളും ലഭിക്കും. ഈ എക്സ് 6 പോളാര്‍ വൈറ്റ് ഇന്ത്യയില്‍ എത്തുമോ എന്നാണ് റിപ്പോര്‍ട്ട്.
നോക്കിയ എക്സ് 6, 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഫോണിന്‍റെ സ്ക്രീന്‍ അനുപാതം 19:9 ആണ്. 1080x2280 പിക്സലാണ് ഫോണിന്‍റെ റെസല്യൂഷന്‍. 2.5 ഡി കര്‍വ്ഡ് ഗ്ലാസ് സംരക്ഷണം സ്ക്രീന് ലഭിക്കും. ഒക്ടാകോര്‍ ക്യൂവല്‍കോം സ്നാപ്ജഡ്രാഗണ്‍ 636 ആണ് ഫോണിന്‍റെ പ്രോസസ്സര്‍. അഡ്രിനോ 509 ഗ്രാഫിക് പ്രോസ്സര്‍ യൂണിറ്റാണ് ഫോണിനുള്ളത്.