മൊബൈല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് വന്‍ വെല്ലുവിളി

By Web Desk  |  First Published Feb 25, 2018, 3:42 PM IST

മുംബൈ: മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് വെല്ലുവിളിയായി പുതിയ  സൈബര്‍ ആക്രമണം. വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ്  ഹാക്കര്‍മാര്‍ ഈ ആക്രമണത്തിലൂടെ വെല്ലുവിളി സൃഷ്ടിക്കുന്നത്. സൈബര്‍ സുരക്ഷ സ്ഥാപനം ആവിസ്റ്റയാണ് ഈ സൈബര്‍ ആക്രമണം ടെക് ലോകത്തിന്‍റെ ശ്രദ്ധയിലെത്തിച്ചത്.

ഈ ഹാക്കര്‍മാര്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ വഴി എത്തുന്ന സന്ദേശങ്ങളിലൂടെ നിങ്ങളെ സ്പാംവെയര്‍ ഡൌണ്‍ലോഡ് ചെയ്യിക്കുക എന്നതാണ് ഈ സൈബര്‍ ആക്രമണത്തിന്‍റെ ഒന്നാംഘട്ടം. ഫേസ്ബുക്ക് ഉപയോക്താവിന്‍റെ ചിത്രങ്ങള്‍, കോണ്‍ടാക്റ്റുകള്‍, കോള്‍ ഹിസ്റ്ററി എന്നിവ ചോര്‍ത്താനും നിങ്ങളുടെ ചാറ്റുകള്‍ ചോര്‍ത്താനും ഈ സ്പാംവെയറിന് സാധിക്കും. 

Latest Videos

വൈറസിന് ഇരകളാകുന്നവരുടെ ലൊക്കേഷന്‍ തിരിച്ചറിയാനും പരിസരത്തുള്ള ശബ്ദങ്ങള്‍ റെക്കോഡ് ചെയ്യാനും കഴിയുമെന്നാണ് റിപ്പോര്‍ട്ട്. 2015 മുതല്‍ തന്നെ ടെംറ്റിങ് റഡാര്‍ സൈബര്‍ ആക്രമണം ഗവേഷകരുടെ നിരീക്ഷണത്തിലാണ്. പ്രധാനമായും തൊഴില്‍ദിനങ്ങളിലാണ് ഹാക്കര്‍മാര്‍ സജീവമാകുന്നതെന്നും, ശനിയാഴ്ചകളില്‍ വല്ലപ്പോഴും ഉണ്ടാവാറുണ്ടെന്നും എന്നാല്‍ ഞായറാഴ്ചകളില്‍ ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കാറില്ലെന്നും ഗവേഷകര്‍ കണ്ടെത്തി.

click me!