തിരുവനന്തപുരം: പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വസ്മയത്തെ അടുത്തറിയാന്‍ മൈക്രോസൈറ്റ് തയ്യാറായി. സംസ്ഥാന ടൂറിസം വകുപ്പാണ് മൈക്രോസൈറ്റ് തയ്യാറാക്കിയത്. നീലക്കുറിഞ്ഞിയെക്കുറിച്ചുളള 21 പേജ് 'ഇ' ബ്രോഷര്‍ സൈറ്റില്‍ ലഭ്യമാണ്. വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍, പ്രകൃതിസ്നേഹികള്‍ തുടങ്ങിയവര്‍ പകര്‍ത്തിയ ചിത്രങ്ങളും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ രാജമല, ഇരവികുളം ദേശീയോദ്യാനം എന്നിവടങ്ങളില്‍ പ്രകൃതി ഒരുക്കുന്ന ദൃശ്യവിസ്മയത്തിന്‍റെ വീഡിയോകള്‍ സഹിതമാണ് സൈറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. ഇരവികുളം ദേശീയോദ്യാനത്തിന്‍റെ മാര്‍ഗ്ഗമധ്യേയുളള പ്രധാന ആകര്‍ഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.keralatourism.org/neelakurinji/ എന്നാതാണ് സൈറ്റ് അഡ്രസ്. വിദേശവിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും കേരളത്തിന്‍റെ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനും മൈക്രോസൈറ്റ് ഉപകരിക്കുമൊന്നാണ് ടൂറിസം വകുപ്പിന്‍റെ പ്രതീക്ഷ. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മൈക്രോസൈറ്റ് ഉദ്ഘാടനം ചെയ്തത്.