'നമോ ആപ്പ്' കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ശേഖരിക്കുന്നത് 22 വിവരങ്ങള്‍

By Web Desk  |  First Published Mar 27, 2018, 11:02 AM IST
  • മൊബൈല്‍ ആപ്ലികേഷന്‍ വിവാദമാണ് ഇപ്പോള്‍ കത്തുന്നത്
  • ഫ്ര‌ഞ്ച് ഹാക്കറായ എലിയട് ആന്‍റേര്‍സണ്‍ പുറത്തുവിട്ട വിവരങ്ങളാണ് ഇപ്പോള്‍ കോളിളക്കം സൃഷ്ടിക്കുന്നത്

ദില്ലി: മൊബൈല്‍ ആപ്ലികേഷന്‍ വിവാദമാണ് ഇപ്പോള്‍ കത്തുന്നത്. ഫ്ര‌ഞ്ച് ഹാക്കറായ എലിയട് ആന്‍റേര്‍സണ്‍ പുറത്തുവിട്ട വിവരങ്ങളാണ് ഇപ്പോള്‍ കോളിളക്കം സൃഷ്ടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള'നാമോ' എന്ന ആന്‍ഡ്രോയിഡ് മൊബൈല്‍ അപ്‌ളിക്കേഷന്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ അമേരിക്കയിലേക്ക് കടത്തുന്നു എന്നായിരുന്നു ആരോപണം. പിന്നാലെ കോണ്‍ഗ്രസ് ആപ്പിനെതിരെയും ആരോപണം ഉയര്‍ന്നു. എന്നാല്‍ ഈ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍കൂടി ഇപ്പോള്‍ പുറത്ത് എത്തുകയാണ്.

കോണ്‍ഗ്രസ് ആപ്പിനെ അപേക്ഷിച്ച്, ഉപഭോക്താക്കളുടെ ക്യാമറ, ഫോട്ടോഗ്രാഫുകള്‍, മൈക്രോഫോണ്‍, ലൊകേഷന്‍ തുടങ്ങി ഇരുപത്തിരണ്ടോളം സ്വകാര്യ ഫീച്ചറുകളില്‍ നിന്നുള്ള ഡാറ്റയാണ് നാമോ ആപ്പ് ശേഖരിക്കുന്നത് എന്നാണ് ഒരു ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തില്‍ പറയുന്നത്. ഇത്തരത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മൊബൈല്‍ അപ്ലികേഷനായ പിഎംഒ ഇന്ത്യ പതിനാല് സ്വകാര്യ ഫീച്ചറുകളില്‍ നിന്നും ഡാറ്റ ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ തന്നെ മൈഗവ് എന്ന ആപ്ലിക്കേഷന്‍ ഒമ്പതിടത്ത് നിന്നാണ് വിവരം ശേഖരിക്കുന്നത് എന്നാണ് ദ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്.

Latest Videos

undefined

കോണ്‍ഗ്രസ് ആപ്പ് 10 സ്വകാര്യ വിവരങ്ങളാണ് ആവശ്യപ്പെടുന്നത്. ആമസോണ്‍ ഇന്ത്യയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോണിലെ പതിനേഴ് ഫീച്ചറുകളില്‍ ഇടപെടുമ്പോള്‍ പേടിഎം ഇരുപത്തിയഞ്ചും കോണ്‍ഗ്രസിന്റെ സമാജ്‌വാദി പാര്‍ട്ടിയുടെ ആപ്പ് മൂന്ന് ഫീച്ചറുകളില്‍ നിന്നും വിവരം ശേഖരിക്കുന്നു എന്ന് പറയുന്നു.

നേരത്തെ നമോ ആപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍  നമോ ആപ്പിന്‍റെ വെബ്‌സൈറ്റ് ആയ 'നരേന്ദ്രമോദി ഡോട്ട് ഇന്‍' ലെ സ്വകാര്യതാ പോളിസിയില്‍ വേഗം തന്നെ മാറ്റം വരുത്തുകയുണ്ടായി. മികച്ച സേവനം ലക്ഷ്യമിട്ടാണ് ചില ഉപഭോക്താവിന്‍റെ വിവരങ്ങള്‍ മൂന്നാമതൊരു പാര്‍ട്ടിക്ക് കൈമാറുന്നത് എന്നായിരുന്നു മാറ്റം. പേര്, ഇമെയില്‍, മോബൈല്‍ ഫോണ്‍ നമ്പര്‍, ഉപയോഗിക്കുന്ന ഫോണിന്റെ വിശദാംശങ്ങള്‍, ലൊക്കേഷന്‍, സേവനദാതാക്കളുടെ വിവരം എന്നിവയാണ് ഇത്തരത്തില്‍ ശേഖരിക്കുന്നത് എന്നാണ് പറഞ്ഞത്.

പ്രധാനമന്ത്രിക്ക് സംവേദിക്കാന്‍ എന്ന ഉദ്ദേശത്തില്‍ പതിമൂന്ന് ലക്ഷം എന്‍സിസി കാഡറ്റുകളുടെ വിവരം ശേഖരിച്ചതായ് മാര്‍ച്ച് 23ന്  ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാഡറ്റുകള്‍ തങ്ങളുടെ ഫോണില്‍ നരേന്ദ്ര മോദി ആപ്പ് ഡൌണ്‍ലോഡ് ചെയ്യണം എന്നായിരുന്നു എന്‍സിസി ഡയറക്ടര്‍ ജനറല്‍ സംസ്ഥാന ഡയറക്ടരേറ്റുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

ആപ്പിന് കീഴിലായി നല്‍കിയിരിക്കുന്ന വിശദാംശങ്ങളില്‍ നമോ ആപ്പിന് യാതൊരു അനുമതിയും നിര്‍ബന്ധമല്ല എന്ന് അവകാശപ്പെടുന്നുണ്ട്. എന്തിരുന്നാലും, ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ അനുമതിയുടെ ആവശ്യം വരുന്നില്ല. ഇമെയില്‍ വഴിയും ഫോണ്‍ വഴിയും രജിസ്റ്റര്‍ ചെയ്യാതെയും ആപ്പ് ഉപയോഗിക്കാം എന്നും പറയുന്നുണ്ട്.

ഓഗസ്റ്റ് 2017ന് സുപ്രീംകോടതി പുറപ്പെടുവിച്ച സ്വകാര്യത സംബന്ധിച്ച് വിധിയില്‍ ഡിജിറ്റല്‍ വിവരങ്ങളുമായ് ബന്ധപ്പെട്ട വിവാങ്ങള്‍ ശേഖരിക്കണം എങ്കില്‍ വ്യക്തിയില്‍ നിന്നും അനുമതി ആവശ്യമാണ് എന്ന് പറയുന്നുണ്ട്. നാ മോ ആപ്പിന് ഇത്തരത്തില്‍ അനുമതി ആവശ്യമില്ല എന്നതറിയാന്‍ ആപ്പിന് കീഴിലെ 'റീഡ് മോര്‍' സെഷനിലേക്ക് പോകേണ്ടതുണ്ട്. ഉപഭോക്താക്കള്‍ ഒന്നും തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന സമയത്ത് ഇതിനെക്കുറിച്ച് ബോധവാന്മാരല്ല

click me!