വിവര ചോര്‍ച്ച; സുക്കര്‍ബര്‍ഗ് ഫെസ്ബുക്കില്‍ നിന്ന് പുറത്തേക്കോ ?

By Web desk  |  First Published Mar 21, 2018, 11:20 AM IST
  • 5 കോടി അമേരിക്കക്കാരുടെ ഫെസ്ബുക്ക് അക്കൗണ്ടുകള്‍ അവരുടെ അനുവാദമില്ലാതെ ട്രംപിന്‍റെ വിജയത്തിനായി കേംബ്രിഡ്ജ് അനലറ്റിക്ക ദുരുപയോഗപ്പെടുത്തി എന്നതാണ് ആരോപണം

സിലിക്കണ്‍വാലി: കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദച്ചുഴിയില്‍ പ്രതിസന്ധിയിലായി സമൂഹ മാധ്യമ ഭീമന്‍ ഫെസ്ബുക്ക്. യു. എസ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ ഇലക്ഷന്‍ കണ്‍സള്‍ട്ടിംഗ് ഏറ്റെടുത്ത ഏജന്‍സിയായ കേംബ്രിഡ്ജ് അനലിറ്റിക്ക ഫെസ്ബുക്കിനെ ഉപയോഗിച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ് സുക്കര്‍ബര്‍ഗിന്‍റെ കസേര പോലും അപകടത്തിലാക്കിയിരിക്കുന്നത്. ഡേറ്റാ അനാലിസിസ്, തന്ത്രപരമായ ആശയവിനിമയം എന്നീ മേഖലകളിലെ പ്രമുഖ കമ്പനിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക. ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 5 കോടി അമേരിക്കക്കാരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ അവരുടെ അനുവാദമില്ലാതെ ട്രംപിന്‍റെ വിജയത്തിനായി കേംബ്രിഡ്ജ് അനലറ്റിക്ക ദുരുപയോഗപ്പെടുത്തി എന്നതാണ് ആരോപണം. 

ട്രംപിന് അനുകൂലമായ വാര്‍ത്തകളും പ്രചാരണങ്ങളും വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ ടൈം ലൈനില്‍ പ്രദര്‍ശിപ്പിച്ചും. കൈക്കലാക്കിയ 5 കോടി അക്കൗണ്ടുകളില്‍ നിന്ന് അവരുടെ സുഹൃത്തുക്കളുടെ ഫെസ്ബുക്ക് അക്കൗണ്ടുകളിലേക്കും അനലറ്റിക്ക നുഴഞ്ഞുകയറി. ട്രംപിന് അനുകൂലമായും ഹിലരി ക്ലിന്‍റണ് എതിരായും പ്ര‍ചാരണ കോലാഹലങ്ങള്‍ അഴിച്ചുവിടുകയുണുണ്ടായത്. ഇതിനെത്തുടര്‍ന്ന് ഫെസ്ബുക്കിന്‍റെ 10 ശതമാനം ഓഹരികള്‍ക്ക് ഷെയര്‍ മാര്‍ക്കറ്റുകളില്‍ ഇടിവുണ്ടായി. ഓഹരി ഉടമകളില്‍ പലരും പ്രതിസന്ധികളെത്തുടര്‍ന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് സി.ഇ.ഒ. സ്ഥാനമൊഴിയണമെന്ന്  ആവശ്യപ്പെട്ടു.

Latest Videos

undefined

സമൂഹ മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ വിവര ചോർച്ചയായാണ് ഇതിനെ ടെക്ക് മേഖലയിലുളളവർ വിശേഷിപ്പിച്ചത്. വിവരചോർച്ചയെത്തുടർന്ന് ലോകത്താകമാനമുളള ഫെയ്സ്ബുക്ക് ഉപയേഗിക്കുന്നവർ ആശങ്കയിലായി. നിക്ഷേപകർ കൂട്ടത്തോടെ ഓഹരികള്‍ വിറ്റഴിച്ചു തുടങ്ങിയതോടെ സുക്കര്‍ബര്‍ഗിന്‍റെ മൊത്തം ആസ്തി 70.4 ബില്ല്യണ്‍ ഡോളറായി കുറഞ്ഞു. 4.9 ബില്ല്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് സുക്കര്‍ബര്‍ഗിന് ഈ വിവരചോര്‍ച്ചയിലൂടെ ഉണ്ടായത്. 

വിവരചോര്‍ച്ചയോട് ഇതുവരെ ഫെസ്ബുക്ക് പ്രതികരിച്ചിട്ടില്ല. യു.എസ്. പ്രസിഡന്‍റ് തെരഞ്ഞടുപ്പിനെത്തുടര്‍ന്ന് റഷ്യന്‍ ഇടപെടല്‍ ഉണ്ടായതായി ആരോപണമുയര്‍ന്നിരുന്നു. വിവാദത്തില്‍പ്പെട്ട യു.എസ് ആസ്ഥാനമായ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാരുമായി ബന്ധമുണ്ട്. എഫ്.ബി.ഐയും മറ്റ് സുരക്ഷ ഏജന്‍സികളും അന്വേഷണമാരംഭിച്ചു. സുക്കര്‍ബര്‍ഗിന് ഫെസ്ബുക്കില്‍ 16 ശതമാനം ഓഹരികളാണ് ഉളളത് എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ 60 ശതമാനം വോട്ട് അദ്ദേഹത്തിനുണ്ട് അതിനാല്‍ അദ്ദേഹത്തെ പുറത്താക്കുക ഓഹരി ഉടമകള്‍ക്ക് അത്ര എളുപ്പമാകില്ല. വിവാദമായ വിവരചോര്‍ച്ച ഫെസ്ബുക്കിന്‍റെ അറിവോടെയാണോ നടന്നതെന്നാണ് സുരക്ഷാ ഏജന്‍സികള്‍ ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
 

click me!