വാട്ട്സ്ആപ്പിന്‍റെ 'കുടുംബം തകര്‍ക്കുന്ന' ഫീച്ചറാണോ ഇത്.!

By Web Desk  |  First Published Apr 23, 2018, 2:47 PM IST
  • വാട്ട്സ്ആപ്പില്‍ ടൈപ്പ് ചെയ്ത് സന്ദേശം അയക്കാന്‍ മടിയുള്ളവരുടെ പ്രിയപ്പെട്ട ഫീച്ചറാണ് ഓഡിയോ സന്ദേശങ്ങള്‍.

വാട്ട്സ്ആപ്പില്‍ ടൈപ്പ് ചെയ്ത് സന്ദേശം അയക്കാന്‍ മടിയുള്ളവരുടെ പ്രിയപ്പെട്ട ഫീച്ചറാണ് ഓഡിയോ സന്ദേശങ്ങള്‍. ടൈപ്പിംഗ് ബാറിന് വലത് വശത്തുള്ള മൈക്ക് ഐക്കണ്‍ അമര്‍ത്തിപ്പിടിച്ച് പറയാനുള്ളത് പറഞ്ഞ് അങ്ങ് വിടാം. എന്നാല്‍ ഈ അമര്‍ത്തിപ്പിടിക്കാന്‍ അടുത്തിടെ പുതിയ അപ്ഡേഷനില്‍ വാട്ട്സ്ആപ്പ് പരിഷ്കരിച്ചിരുന്നു.

ശബ്ദം റെക്കോഡ് ചെയ്യുന്ന സമയം മുഴുവന്‍ ഇനി ഇത് അമര്‍ത്തേണ്ട മൈക്ക് ബട്ടണ്‍ 0.5 സെക്കന്റ് അമര്‍ത്തിപ്പിടിച്ചാല്‍ ഓട്ടോമാറ്റിക്കലി വോയ്സ് റെക്കോഡാകുന്ന അപ്ഡേഷനാണ് അത്. നിലവില്‍ ഈ അപ്ഡേഷന്‍ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പുകളിലാണ് ലഭിക്കുന്നത്.

Latest Videos

undefined

ഇത് വന്നതോടെ ഒരു പണി എളുപ്പമായി എന്ന് നോന്നുവെങ്കില്‍ ഇത് മൂലം പണിയും കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് ടെക് ലോകത്തെ വര്‍ത്തമാനം. നമ്മള്‍ പോലുമറിയാതെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് മറ്റോരാള്‍ക്ക് അയക്കാനുള്ള സാധ്യതയാണ് ഈ ഫീച്ചറിനെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നത്. നിലവില്‍ വാട്സാപ്പില്‍ ദീര്‍ഘമായി ശബ്ദ സന്ദേശമയക്കുക എളുപ്പമല്ല. 

ഫീച്ചര്‍ പ്രകാരം മൈക്ക് ബട്ടണില്‍ 0.5 സെക്കന്റ് ഞെക്കിപിടിച്ച് മുകളിലേക്ക് സ്വൈപ്പ് ചെയ്താല്‍ ലോക്കാകുമെന്ന സന്ദേശം വരും. അതുപ്രകാരം ലോക്ക് ചെയ്താല്‍ പിന്നീട് കാന്‍സല്‍ ചെയ്യുകയോ സെന്‍ഡ് ചെയ്യുകയോ ചെയ്യും വരെ ആപ്ലിക്കേഷന്‍ ശബ്ദങ്ങള്‍ റെക്കോഡു ചെയ്തുകൊണ്ടേയിരിക്കും. അതിനാല്‍ ഉപയോക്താവ് അറിയാതെ സന്ദേശങ്ങള്‍ പതിയാം.

വ്യക്തിപരമായ ബന്ധങ്ങളുടെ തകര്‍ച്ചക്ക് ഈ ഫീച്ചര്‍ വഴിവെച്ചെക്കുമെന്നാണ് ഉയര്‍ന്നുവരുന്ന ഒരു ആശങ്ക. വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ചോര്‍ത്തി നല്‍കി സ്വയം കുഴി തോണ്ടാന്‍ ആരും ആഗ്രഹിക്കാത്തതിനാല്‍ വാട്‌സാപ്പിന്‍റെ പുതിയ അവതരണം ഭൂരിഭാഗവും തള്ളികളഞ്ഞെക്കും എന്ന് അഭിപ്രായപ്പെടുന്ന ടെക് വിദഗ്ധരുമുണ്ട്.

click me!