അഞ്ച് വലിയ മാറ്റങ്ങളുമായി ഇന്‍സ്റ്റഗ്രാം

By Web Desk  |  First Published Apr 30, 2018, 10:07 PM IST
  • ഇതുവരെ ഇല്ലാത്ത പരിഷ്കാരങ്ങളുമായി ഇന്‍സ്റ്റഗ്രാം രംഗത്ത്
  •  പുതിയ അഞ്ച് ഫീച്ചറുകളാണ് ഇന്‍സ്റ്റഗ്രാം പണിപ്പുരയില്‍ ഒരുങ്ങുന്നത്

ഇതുവരെ ഇല്ലാത്ത പരിഷ്കാരങ്ങളുമായി ഇന്‍സ്റ്റഗ്രാം രംഗത്ത്.  പുതിയ അഞ്ച് ഫീച്ചറുകളാണ് ഇന്‍സ്റ്റഗ്രാം പണിപ്പുരയില്‍ ഒരുങ്ങുന്നത്. സ്‌നാപ് ചാറ്റ് പോലുള്ള എതിരാളികള്‍ക്ക് ഉള്‍കിടിലം ഉണ്ടാക്കുന്ന ഫീച്ചേര്‍സ് തന്നെയാണ് ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള   ഇന്‍സ്റ്റഗ്രാം മുന്നോട്ട് വയ്ക്കുന്നത്. വീഡിയോ കോളാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കാനായി ഒരുങ്ങുന്ന പ്രധാന ഫീച്ചര്‍. 

സ്‌നാപ് ചാറ്റിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമായ  വീഡിയോ കോള്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച വിവരങ്ങള്‍ കമ്പനി അധികം വൈകാതെ അറിയിക്കും. ഉപയോക്താക്കള്‍ക്ക് ഇഷ്ടമില്ലാത്ത പ്രൊഫൈലുകളെ അണ്‍ഫോളോ ചെയ്യാതെ തന്നെ നിയന്ത്രിക്കുന്നതിനു പുതിയ ഫീച്ചര്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 

Latest Videos

undefined

മ്യൂട്ട് പ്രൊഫൈല്‍ എന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കാനായി ഒരുങ്ങുന്നത്. ഇന്‍സ്റ്റഗ്രാമിലേക്ക് ഫെയ്‌സ്ബുക്കില്‍ പരീക്ഷിച്ച് വിജയിച്ച റിയാക്ഷന്‍ ഇമോജിയും കൂടി ചേര്‍ക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഉപയോക്താക്കളുടെ പോസ്റ്റിനു താഴെ ഫെയ്‌സ്ബുക്കിലെ പോലെ ഇമോജികള്‍ ഉപയോഗിക്കാം.

സ്ലോമോഷന്‍ ഫീച്ചറാണ് അണിയറില്‍ ഒരുങ്ങുന്ന മറ്റൊരു പ്രധാന ആയുധം. ഇതു വൈറലാകുമെന്നാണ് ഇന്‍സ്റ്റഗ്രാം പ്രതീക്ഷിക്കുന്നത്. കലണ്ടര്‍ രീതിയില്‍ സ്റ്റോറികള്‍ കാണുന്നതിനുള്ള പുതിയ സംവിധാനം വരുന്നുണ്ട്. സ്‌റ്റോറികള്‍ ലിസ്റ്റ് ചെയ്യുന്ന ഫീച്ചര്‍ പരിഷ്‌കരിച്ചാണ് ഇതു സാധ്യമാകുന്നത്.

click me!