'ഡ്രോൺ റെഗുലേഷൻസ് 1.0', ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ പോളിസി. അനുമതിയും നിയന്ത്രണവും എല്ലാം ഡിജിറ്റൽ സ്കൈ എന്ന ഓൺലൈൻ പ്ലാറ്റഫോമിൽ ഡിസംബർ ഒന്നുമുതൽ സ്മാർട്ടായി പറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യന്‍ ഡ്രോണ്‍ ലോകം.. മില്‍ട്ടണ്‍ പി ടി എഴുതുന്നു
ഡ്രോൺ ക്ലാസിഫിക്കേഷൻ
ഡ്രോണുകളെ ഭാരത്തിന്റെ അടിത്തനത്തിൽ അഞ്ചായി തരംതിരിച്ചിരിക്കുന്നു
നാനോ : 250 ഗ്രാമോ അതിൽ താഴെയോ ഉള്ളവ
മൈക്രോ : 250 ഗ്രാമിനു് മുകളിൽ രണ്ടു കിലോഗ്രാംവരെ
മിനി : രണ്ടുകിലോഗ്രാമിനുമുകളിൽ 25കിലോഗ്രാം വരെ
സ്‌മോൾ : 25 കിലോഗ്രാമിനുമുകളിൽ 150 കിലോഗ്രാം വരെ
ലാർജ് : 150 കിലോഗ്രാമിനുമുകളിൽ
undefined
എങ്ങിനെയാണ് രജിസ്റ്റർ ചെയ്യേണ്ടത് ?
ഡ്രോൺ, പൈലറ്റ്, ഉടമസ്ഥൻ എന്നിവ ഡിജിറ്റൽ സ്കൈ എന്ന സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റഫോമിൽ വൺ ടൈം രെജിസ്ട്രേഷൻ ചെയ്യണം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്ന നാനോ വിഭാഗത്തിലുൾപ്പെടെയുള്ള ഡ്രോണുകൾക്കു യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ ( UIN ) ലഭിക്കും. അതിനു ശേഷമുള്ള ഓരോ പറക്കലിനും മൊബൈൽ ആപ്പ് വഴി അനുമതി വാങ്ങേണ്ടതുണ്ട്. അനുമതി ലഭിക്കാത്ത സ്ഥലങ്ങളിൽ ടേക്ക്ഓഫ് ചെയ്യാൻ സാധിക്കില്ല.
നാനോ ഡ്രോണുകൾ അല്ലാത്ത എല്ലാ ഡ്രോണുകൾക്കും അനുമതിലഭിക്കുവാൻ നിർബന്ധമായും ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ
അനുമതി ലഭിച്ചാലും പാലിക്കേണ്ട മാനദണ്ഡങ്ങൾ
ഡ്രോൺ കാണാവുന്ന ദൂരത്തിലും പകൽ സമയങ്ങളിൽ 400ft അടി ഉയരത്തിലും മാത്രമേ പറപ്പിക്കാവൂ
ഡ്രോൺ പറപ്പിക്കാവുന്ന സ്ഥലങ്ങളെ മൂന്ന് സോണുകളായി തരംതിരിച്ചിരിക്കുന്നു
റെഡ് സോൺ
ഡ്രോൺ നിരോധിത മേഖല - അനുമതി ലഭിക്കില്ല
യെല്ലോ
നിയന്ത്രിത മേഖല - ഡ്രോൺ പറപ്പിക്കുന്നതിനു മുൻപായി അനുമതി ആവശ്യമാണ്
ഗ്രീൻ
നിയന്ത്രണങ്ങളില്ലാത്ത മേഖല - ഓട്ടോമാറ്റിക് അനുമതി ലഭിക്കും