ദില്ലി: പാസ്പോർട്ട് അപേക്ഷയ്ക്കുള്ള നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്പിന് മികച്ച പ്രതികരണം. രണ്ടു ദിവസത്തിനുള്ളിൽ 10 ലക്ഷം പേരാണ് പാസ്പോർട്ട് സേവ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്തത്. ഇക്കാര്യം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്.
പാസ്പോർട്ട് സേവ ദിവസിനോട് അനുബന്ധിച്ച് രാജ്യത്തെ പാസ്പോർട്ട് സേവ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നടത്തിയ ചടങ്ങിലാണ് പുതിയ ആപ് പുറത്തിറക്കിയത്. ആപ്പിലൂടെ സമർപ്പിക്കുന്ന അപേക്ഷയിൽ പോലീസ് പരിശോധനയും നടക്കും. പോലീസ് പരിശോധന പൂർത്തിയായാൽ മേൽവിലാസ പ്രകാരം പാസ്പോർട്ട് അയച്ചു നൽകും. വിവാഹിതർ പാസ്പോർട്ട് ലഭിക്കാൻ വിവാഹ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല.