ആപ്പിള്‍ വെബ്‌സൈറ്റില്‍ പരിപാടി തത്സമയം കാണാം. വയേര്‍ഡ് അടക്കമുള്ള വിദേശ സൈറ്റുകള്‍ ചടങ്ങിന്‍റെ ലൈവ് നല്‍കുന്നുണ്ട്. യൂട്യൂബില്‍ ലൈവ് ഉണ്ടാകില്ലെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്.
സന്‍ഫ്രാന്‍സിസ്കോ: ഐഫോണ്‍ Xs, ഐഫോണ്‍ XR, ഐഫോണ്‍ XsPlus എന്നീ മൂന്ന് ഫോണുകള്‍ ലോകത്തിന് മുന്നില്‍ ആപ്പിള്‍ അവതരിപ്പിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.
ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 10.30നാണ് കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കിലുള്ള സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ ആപ്പിള്‍ അടുത്ത ഘട്ടം ആപ്പിള്‍ ഫോണുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്.
undefined
ആപ്പിള്‍ വെബ്‌സൈറ്റില്‍ പരിപാടി തത്സമയം കാണാം. വയേര്‍ഡ് അടക്കമുള്ള വിദേശ സൈറ്റുകള്‍ ചടങ്ങിന്‍റെ ലൈവ് നല്‍കുന്നുണ്ട്. യൂട്യൂബില്‍ ലൈവ് ഉണ്ടാകില്ലെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. വന്‍ സാങ്കേതിക മാറ്റത്തോടെയാണ് പുതിയ ആപ്പിള്‍ ഐഫോണുകള്‍ രംഗത്ത് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ആപ്പിളിന്‍റെ സ്വന്തം ചിപ്പുകളായ എ സീരിസിലെ പുതുക്കിയ എ12 പ്രോസസറിലായിരിക്കും പുതിയ ഐ ഫോണുകളുമെത്തുകയെന്നാണ് ടെക് സൈറ്റുകള്‍ അവസാനം പുറത്തുവിടുന്ന റൂമര്‍. ഇതിന് പുറമെ, ഫെയ്സ് ഐഡി ഇന്റഗ്രേഷന്‍, എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേ എന്നിവ മൂന്ന് ഫോണുകളിലും ഒരുക്കിയിട്ടുണ്ട്.
ഇതുവരെ മൂന്ന് ഫോണുകളുമായി പ്രചരിക്കുന്ന പ്രധാന അഭ്യൂഹങ്ങള്‍ ഇതാണ്
ഐഫോണ്‍ Xs
1. ഐ ഫോണ്‍ X-ന്റെ പുതുക്കിയ പതിപ്പാണ് Xs
2. സ്റ്റെയിന്‍ ലെസ് സ്റ്റീല്‍ ഫ്രെയിമിലാണ് ഫോണിന്‍റെ നിര്‍മാണം
3. 5.8 ഇഞ്ച് എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേയില്‍ OLED സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്
4. ഇരട്ട ബാക്ക് ക്യാമറയില്‍ ആയിരിക്കും ഫോണ്‍ ഇറങ്ങുക
5. വില ഇന്ത്യന്‍ രൂപയില്‍ 58,000 പ്രതീക്ഷിക്കുന്നു.
ഐഫോണ്‍ XR
1. അലുമിനിയം ഫ്രെയിമില്‍ 6.1 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ഫോണ്‍ ഒരുങ്ങുന്നത്
2. എഡ്ജ് ടു എഡ്ജ് എല്‍ഇഡി സ്‌ക്രീന്‍ നല്‍കിയിരിക്കുന്ന ഫോണിന്‍റെ പിന്നില്‍ ഒറ്റ ക്യാമറയായിരിക്കും
3. ഇന്ത്യന്‍ വിപണിയില്‍ 50,000 രൂപയ്ക്ക് മുകളില്‍ പ്രതീക്ഷിക്കുന്നു.
ഐഫോണ്‍ XS Plus
1. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫ്രെയിമില്‍ നിര്‍മിച്ചിരിക്കുന്ന ഫോണില്‍ 6.5 ഇഞ്ച് OLED സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്
2. പിന്നില്‍ ഇരട്ട ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്.
3. ഫോണിന് 72,000 രൂപ എങ്കിലും വില പ്രതീക്ഷിക്കുന്നു.
ആപ്പിള്‍ വാച്ചിന്‍റെ നാലാമത് പതിപ്പും പുറത്തിറക്കുന്നുണ്ട്. ആപ്പിള്‍ വാച്ചിന്‍റെ ഡിസ്പ്ലേയിലും വലിയ മാറ്റങ്ങളാണ് ആപ്പിള്‍ കൊണ്ടുവരുക എന്നാണ് റിപ്പോര്‍ട്ട്. മൈക്രോഫോണ്‍, വോക്ക് ടോക്കി ചാറ്റ് ആപ്പ്, എന്നിവ വാച്ചില്‍ പുതുതായി ഒരുക്കുന്ന വലിയ മാറ്റങ്ങളായിരുന്നു.