ഗൂഗിള്‍ ക്ലിപ്സ് വ്യത്യസ്തമായ ക്യാമറയുമായി ഗൂഗിള്‍

By Web Desk  |  First Published Mar 2, 2018, 12:11 PM IST
  • കുഞ്ഞന്‍ ക്യാമറ പുറത്തിറക്കി ഗൂഗിള്‍
  • ഗൂഗിള്‍ ക്ലിപ്സ് എന്ന് പേരിട്ടിരിക്കുന്ന ക്യാമറയ്ക്ക് സ്വയം ഫോട്ടോയെടുക്കാന്‍ കഴിയും

ന്യൂയോര്‍ക്ക്: കുഞ്ഞന്‍ ക്യാമറ പുറത്തിറക്കി ഗൂഗിള്‍. ഗൂഗിള്‍ ക്ലിപ്സ് എന്ന് പേരിട്ടിരിക്കുന്ന ക്യാമറയ്ക്ക് സ്വയം ഫോട്ടോയെടുക്കാന്‍ കഴിയും എന്നാണ് ഗൂഗിള്‍ പറയുന്നത്. കൃത്രിമ ബുദ്ധി ( ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ്) അധിഷ്ഠിതമായ സംവിധാനമാണ് ക്യമാറയുടെ പ്രവര്‍ത്തി നിയന്ത്രിക്കുന്നത്. ഫോട്ടോ എടുക്കാനുള്ള നല്ല നിമിഷം തിരിച്ചറിഞ്ഞ് സ്വയം ക്ലിക്ക് ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇതിൽ പരീക്ഷിക്കുന്നത്.

Latest Videos

undefined

ഏകദേശം 16246 രൂപയ്ക്ക് അടുത്താണ് ഇതിന്‍റെ വില. ഇതിന്റെ വ്യൂഫൈൻഡറിലൂടെ കടന്നുപോകുന്ന കാഴ്ച്ചകളെല്ലാം ഇത് പകർത്തും. എവിടെ വേണമെങ്കിലും ഇത് കൊളുത്തിയിടാം. നല്ല നേരമായെന്ന് തോന്നിയാൽ  പെർഫെക്റ്റായി ചിത്രം എടുക്കുകയും ചെയ്യും.

ചിരി, മനുഷ്യന്റെ മുഖം, വളർത്തു മൃഗങ്ങൾ, വേഗത്തിൽ ചലിക്കുന്ന വസ്തുക്കൾ എന്നിവ തിരിച്ചറിയാൻ ക്ലിപ്സിലെ ക്യാമറയ്ക്ക് സാധിക്കും. ഫോട്ടോകൾ ശബ്ദം ഇല്ലാത്ത വലിയ ചിത്ര ഫോർമാറ്റുകളായി മാറ്റാം. ജിഫ് ആക്കുന്നതിനും വലിയ ഫോർമാറ്റുകളിലേക്ക് എളുപ്പംമാറ്റി സ്മാർട്ട്ഫോണിൽ  അപ്ലോഡ് ചെയ്യാനും ഇത് സഹായിക്കും.

എന്നാല്‍ വിപണിയില്‍ എപ്പോള്‍ എത്തുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയില്‍ എത്തുമ്പോള്‍ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുവാന്‍ സാധ്യത കാണുന്നുണ്ട്.

click me!