കൊച്ചി: വിവാദമായ ഫേസ്ബുക്ക് ഗ്രൂപ്പ് ഫാന്‍ ഫൈറ്റ് ക്ലബ് അടച്ചുപൂട്ടി. ഗ്രൂപ്പ് അഡ്മിന്‍ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. താരങ്ങളെ ആരാധിക്കുന്നവരുടെ കൂട്ടമായി തുടങ്ങിയ ഒന്നരലക്ഷം പേരോളമുള്ള ഗ്രൂപ്പാണിത്. ഇതില്‍ തന്നെ പലരും വ്യാജന്മാരാണ്. അടുത്തിടെ വന്‍ വാര്‍ത്ത പ്രധാന്യം നേടിയ സിനിമ സംവിധായകന്‍ ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു.
എന്നാല്‍ അടുത്തിടെ കടുത്ത വംശീയ അധിക്ഷേപവും, കേട്ടലറക്കുന്ന തെറിയും ഗ്രൂപ്പിലെ പോസ്റ്റുകളില്‍ നിറഞ്ഞതോടെ ഈ ഗ്രൂപ്പ് വാര്‍ത്തയായി. ഇത് സംബന്ധിച്ച ചില വാര്‍ത്തകള്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. വയനാട്ടിലെ ആദിവാസികളെ അധിക്ഷേപിക്കുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയായി. ഇതോടെയാണ് ഗ്രൂപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഇരമ്പിയത്.
undefined
ഇതോടെയാണ് ഗ്രൂപ്പ് അടച്ച് പൂട്ടുകയാണെന്ന് അഡ്മിന്‍ വ്യക്തമാക്കിയത്. തങ്ങള്‍ക്കെതിരായി കുപ്രചരണങ്ങള്‍ നടക്കുകയാണെന്ന് പറഞ്ഞ ഗ്രൂപ്പ് അഡ്മിന്‍ അശ്വന്ത് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തതായി അറിയിച്ചു. ഗ്രൂപ്പിന്‍റെ ലോഗോ ഉപയോഗിച്ച് അപകീര്‍ത്തി പോസ്റ്റുകളുടെ ഗ്രൂപ്പിനെ ആക്രമിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ഇയാള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറയുന്നു.
സിനിമാ പാരഡീസോ ക്ലബ്ബിലെ ചിലര്‍ എഫ്.എഫ്.സിയില്‍ സജീവമായിരുന്നു. പിന്നീട് ഇവര്‍ ഗ്രൂപ്പിന്‍റെ ശത്രുക്കളായി മാറി. സിപിസി ഗ്രൂപ്പ് അഡ്മിന്‍സിന്റെ ഇരട്ടത്താപ്പ് വെളിച്ചത്ത് കൊണ്ടുവന്നതാണ് ഈ വൈരത്തിന് കാരണം. ഇതിനെതിരെ സംശയമുന്നയിച്ച ഒരു ഫാന്‍ ഫൈറ്റ് ക്ലബ്ബ് മെമ്പറെ സിനിമാ പാരഡൈസോ ക്ലബ് അഡ്മിന്‍ തെറിവിളിച്ചതിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
അതിന് ശേഷമാണ്, ഫാന്‍ ഫൈറ്റ് ക്ലബ്ബ് ഗ്രൂപ്പിനെ ഇല്ലാതാക്കുവാന്‍ ചിലര്‍ വര്‍ഗ്ഗീയ വംശാധിക്ഷേപ പോസ്റ്റുകളിലൂടെ കുപ്രചരണങ്ങള്‍ നടത്തിയത്. ഇതിന്‍റെ പേരില്‍ വലിയ പ്രശ്നങ്ങളും കേസും ഉണ്ടാക്കുവാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ഗ്രൂപ്പ് അടച്ച് പൂട്ടുകയാണ് അശ്വന്ത് പറയുന്നു.