ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ന്യൂസ് ഫീഡിലെ ട്രെന്‍റിംഗ് വിഭാഗം നീക്കം ചെയ്യുന്നു. ഫേസ്ബുക്കില്‍ ഒരോ ദിവസവും ട്രെന്‍റ് ചെയ്യുന്ന വാര്‍ത്തയും, വിഷയങ്ങളുമായിരുന്നു ഈ വിഭാഗത്തില്‍ കാണിച്ചിരുന്നത്. 2014 ലാണ് ഫേസ്ബുക്ക് ഈ സംവിധാനം ആരംഭിച്ചത്. അടുത്തിടെ ഉയര്‍ന്ന് ഫേക്ക് ന്യൂസ് വിവാദത്തെ തുടര്‍ന്നാണ് ഇത് നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് തീരുമാനിച്ചത്. ഇതിന്‍റെ മുന്നോടിയായി ട്രെന്‍റിംഗ് ബോക്സില്‍ ഈ സെക്ഷന്‍ ഉടന്‍ നീക്കും എന്ന സന്ദേശം ഫേസ്ബുക്ക് കാണിക്കുന്നുണ്ട്.
ഈ ടൂള്‍ കാലഹരണപ്പെടുകയും, ജനപ്രിയവും അല്ലാത്തതിനാലാണ് എടുത്തുകളയുന്നത് എന്നാണ് ഫേസ്ബുക്കിന്‍റെ വിശദീകരണം. ഫേസ്ബുക്ക് ഫീഡിലെ വിവരങ്ങള്‍വച്ച് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സാണ് ഈ ട്രെന്‍റിംഗ് തിരഞ്ഞെടുപ്പ് നടത്തുന്നത് എന്നാണ് ഫേസ്ബുക്കിന്‍റെ വാദം. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് കാലത്ത് ഈ ട്രെന്‍റിംഗില്‍ അട്ടിമറികള്‍ നടന്നുവെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ സൂചിപ്പിച്ചിരുന്നു.
undefined
2014 ല്‍ ട്വിറ്ററിലെ ട്രെന്‍റിംഗ് ഏറെ ആള്‍ക്കാരെ ആകര്‍ഷിക്കുന്നു എന്ന വിലയിരുത്തലിലാണ് ഫേസ്ബുക്കും ട്രെന്‍റിംഗ് എന്ന വിഭാഗം ആരംഭിച്ചത്. 2018 ല്‍ എത്തുമ്പോള്‍ ഫേസ്ബുക്ക് വഴി ന്യൂസ് അറിയുന്നവരുടെ എണ്ണം അമേരിക്കയില്‍ 44 ശതമാനം എന്നാണ് കണക്ക്. അതിനാല്‍ തന്നെ പ്രത്യേക ട്രെന്‍റിംഗ് വച്ച് ഉപയോക്താവിനെ ന്യൂസിലേക്ക് ആകര്‍ഷിക്കേണ്ട അവസ്ഥയില്ലെന്നാണ് ഫേസ്ബുക്ക് വിലയിരുത്തുന്നത്. അതേ സമയം റിയല്‍ ടൈം വാര്‍ത്തകള്‍ ഉപയോക്താവില്‍ എത്തിക്കാന്‍ ഫേസ്ബുക്ക് പ്രതിജ്ഞാബദ്ധമാണ് എന്നാണ് ഫേസ്ബുക്ക് ന്യൂസ് പ്രോഡക്ഷന്‍ തലവന്‍ അലക്സ് ഹാര്‍ഡിമാന്‍ പറയുന്നത്.
രസകരമായ മറ്റൊരു കാര്യം ഫേസ്ബുക്ക് ട്രെന്‍റിംഗ് പിന്‍വലിക്കാന്‍ തയ്യാറായതോടെ, ഫേസ്ബുക്കിന്‍റെ ട്രെന്‍റിംഗില്‍ ഫേസ്ബുക്ക് തന്നെ ഇടം പിടിച്ചിട്ടുണ്ട് എന്നതാണ്.