സ്പെഷ്യല്‍ ഫോര്‍സ് ആയുധങ്ങള്‍  പരിഷ്കരിക്കാന്‍ സൈന്യം

By Web Desk  |  First Published Jul 19, 2018, 9:23 AM IST
  • ആയിരം കോടിയുടെ കരാറുകള്‍ ഉടന്‍ രാജ്യം ഒപ്പുവയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

ദില്ലി: കര, നാവിക, വ്യോമ സേനങ്ങളുടെ പ്രത്യേക ഫോര്‍സിന്‍റെ ആയുധങ്ങളില്‍ വലിയ പരിഷ്കാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ആയിരം കോടിയുടെ കരാറുകള്‍ ഉടന്‍ രാജ്യം ഒപ്പുവയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പൈഷ്യലൈസ്ഡ് ആയുധങ്ങളും, ഉപകരണങ്ങളുമാണ് സൈന്യത്തിലെ പ്രത്യേക വിഭാഗങ്ങള്‍ക്ക് വേണ്ടി ഫിന്‍ലാന്‍റ്, സ്വീഡന്‍, ഇറ്റലി, റഷ്യ, ഇസ്രയേല്‍, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നും വാങ്ങുവാന്‍ ഉദ്ദേശിക്കുന്നത്.

2016 സെപ്തംബറില്‍ അതിര്‍ത്തി കടന്ന് അധിനിവേശ കാശ്മീരിലെ പാക് തീവ്രവാദി കേന്ദ്രങ്ങളില്‍ സൈന്യത്തിന്‍റെ പ്രത്യേക സംഘം മിന്നലാക്രമണം നടത്തിയിരുന്നു. ഇതോടെ സൈന്യത്തിലെ പ്രത്യേക കമാന്‍റോ വിഭാഗങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇതോടെയാണ് ഇവരുടെ ആയുധ ശേഷിയില്‍ നൂതന പരിഷ്കാരം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു.

Latest Videos

undefined

ഏറ്റവും പുതിയ ഫീനിഷ് സാക്കോ സ്നൈപ്പര്‍ റൈഫിള്‍, സ്വീഡിഷ് കാള്‍ ഗസ്റ്റഫ് മാര്‍ക്ക് 4 ലൈറ്റ് വൈറ്റ് റോക്കറ്റ് ലോഞ്ചര്‍, ഇറ്റാലിയന്‍ ബരേറ്റ പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ പാല സ്പെഷ്യല്‍ ഫോര്‍സ് ബറ്റാലിയന്‍റെ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം നേവിയുടെ സ്പെഷ്യല്‍ ഫോര്‍സായ മാര്‍ക്കോസിനായി റഷ്യന്‍ വിഎസ്എസ് സപ്പര്‍സ്ഡ് സ്നൈപ്പര്‍ റൈഫിള്‍, ഏയര്‍ ഡ്രോപ്പബിള്‍ റബ്ബറൈസ്ഡ് ഇന്‍ഫ്ലാറ്റബിള്‍ ബോട്ട്, വിദൂര നിയന്ത്രിത അന്തര്‍ജല വാഹനം, കോംബാക്സ്ട് ഫ്രീ ഫാള്‍ പാരച്യൂട്ട് എന്നിങ്ങനെയുള്ള സജ്ജീകരണങ്ങളാണ് വാങ്ങുവാന്‍ ഉദ്ദേശിക്കുന്നത്. നേവി സ്പെഷ്യല്‍ ഫോര്‍സിന് മാത്രമായി 2,017 കോടി ബഡ്ജറ്റാണ് ഒരുങ്ങുന്നത്.

ഇതേ സമയം ഏയര്‍ഫോര്‍സിന്‍റെ സ്പെഷ്യല്‍ ഫോര്‍സിനായി പുതിയ 12 വിമാനങ്ങള്‍ വാങ്ങും. ഗരുഡ് എന്നാണ് ഇന്ത്യന്‍ വ്യോമസേന കമാന്‍റോസ് അറിയപ്പെടുന്നത്. ഇപ്പോള്‍ 15 വിമാനങ്ങളാണ് ഈ വിഭാഗത്തിനുള്ളത്. മൈക്രോ യുഎവികളാണ്  ഗരുഡിനായി വാങ്ങുന്നത് ഇവയ്ക്ക് 25 കോടിയാണ് ഒന്നിന്‍റെ ബഡ്ജറ്റ്.

click me!