2016ല്‍ ഇന്ത്യന്‍ വിപണിയിലെ മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണുകള്‍

First Published | Apr 16, 2016, 5:18 PM IST
ഷവോമി റെഡ്മീ നോട്ട് 3 ഇന്ത്യയില്‍ ഇറക്കി. ചൈനയ്ക്ക് പുറത്ത് ഷവോമി ഈ ഫോണ്‍ ഇറക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. നവംബര്‍ മാസത്തിലാണ് ഈ ഫോണ്‍ ആദ്യമായി ഇറക്കിയത്. ചൈനയില്‍ മീഡിയടെക്ക് പ്രോസ്സര്‍ ഇറക്കിയ ഷവോമി ഇന്ത്യയില്‍ ക്യൂവല്‍കോം പ്രോസസ്സര്‍ ഉള്ള പതിപ്പാണ് ഇറക്കുന്നത്. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 650 എസ്ഒഎസ് ആണ് ഷവോമി റെഡ്മീ നോട്ട് 3 യിലെ ഇന്ത്യയിലെ പ്രോസ്സര്‍.
undefined
ഷവോമി റെഡ്മീ നോട്ട് 3 ഇന്ത്യയില്‍ ഇറക്കി. ചൈനയ്ക്ക് പുറത്ത് ഷവോമി ഈ ഫോണ്‍ ഇറക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. നവംബര്‍ മാസത്തിലാണ് ഈ ഫോണ്‍ ആദ്യമായി ഇറക്കിയത്. ചൈനയില്‍ മീഡിയടെക്ക് പ്രോസ്സര്‍ ഇറക്കിയ ഷവോമി ഇന്ത്യയില്‍ ക്യൂവല്‍കോം പ്രോസസ്സര്‍ ഉള്ള പതിപ്പാണ് ഇറക്കുന്നത്. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 650 എസ്ഒഎസ് ആണ് ഷവോമി റെഡ്മീ നോട്ട് 3 യിലെ ഇന്ത്യയിലെ പ്രോസ്സര്‍. (ചിത്രം കണ്‍സേപ്റ്റ് മോഡല്‍ )
undefined

Latest Videos


ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒഎസ്, 1.5 ഗിഗാഹെര്‍ട്‌സ് ക്വാര്‍ഡ്‌കോര്‍ പ്രോസസര്‍, 8 ജിബി റോം, 128 ജിബി വരെ വികസിപ്പിക്കാവുന്ന 8 ജിബി ഇന്റേര്‍ണല്‍ മെമ്മറി, എല്‍ഇഡി ഫ്‌ളാഷുള്ള 8 മെഗാപിക്‌സല്‍ പിന്‍ കാമറ, 5 മെഗാ പിക്‌സല്‍ മുന്‍ കാമറ, 2600 എംഎഎച്ച് ബാറ്ററി എന്നിവയാണ് സവിശേഷതകള്‍. ഗോള്‍ഡ്, ബ്‌ളാക്ക്, വൈറ്റ് എന്നീ നിറങ്ങളില്‍ പുറത്തിറങ്ങുന്ന സാംസങ് ഗ്യാലക്‌സി ജെ3–ക്ക് 8,990 രൂപയാണ് വില.
undefined
ഹുവായ് ഹോണര്‍ 5 എക്‌സ്. ആന്‍ഡ്രോയ്ഡിന്റെ 5.1 ലോലിപോപ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ സിം ഫോണാണ് ഹോണര്‍ 5 എക്‌സ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസറാണ് ഫോണിന് കരുത്തു പകരുന്നത്. 2 ജിബി, 3 ജിബി റാം വേരിയന്റുകളിലാണ് ഫോണ്‍. 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണില്‍ 128 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാനുമാകും. 13 മെഗാപിക്‌സലും 5 മെഗാപിക്‌സലുമാണ് കാമറകളുടെ റസല്യൂഷന്‍.
undefined
2016 മധ്യത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോണാണ് സാംസംഗ് ഗാലക്‌സി എസ് 6 മിനി. ചെറിയ ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 4.6 ഇഞ്ചില്‍ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണില്‍. കോണിംഗ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷനും ഡിസ്‌പ്ലേയ്ക്കുണ്ട്. ആന്‍ഡ്രോയ്ഡിന്റെ 5.1 ലോലിപോപ് ഒഎസ് ഫോണില്‍ പ്രവര്‍ത്തിക്കുന്നു. 1.8 ജിഗാഹെഡ്‌സ് ഹെക്‌സാകോര്‍ ക്വാല്‍കോം പ്രോസസര്‍ ഫോണിന് കരുത്തു പകരുന്നു. (ചിത്രം- കണ്‍സേപ്റ്റ് മോഡല്‍)
undefined
click me!