രണ്ടാം ടെസ്റ്റിന് മുമ്പ് പിങ്ക് ബോളില്‍ ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി പരിശീലന മത്സരം കളിക്കാന്‍ ഇന്ത്യൻ ടീം പെര്‍ത്തില്‍ നിന്ന് നാളെ കാന്‍ബറയിലേക്ക് പോകും.
അഡ്‌ലെയ്ഡ്: പെര്‍ത്ത് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ വമ്പൻ ജയം നേടിയതിന് പിന്നാലെ ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍ നാട്ടിലേക്ക് മടങ്ങുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായാണ് ഗംഭീര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലേക്ക് മടങ്ങാന്‍ ഗംഭീര്‍ ബിസിസിഐയുടെ അനുമതി തേടിയിരുന്നുവെന്നും ബിസിസിഐ ഇതിന് അനുവാദം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലെത്തുന്ന ഗംഭീര്‍ രണ്ടാം ടെസ്റ്റിന് മുമ്പ് ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മാസം ആറിന് അഡ്‌ലെയ്ഡിലാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് തുടങ്ങുക. ഡേ നൈറ്റ് ടെസ്റ്റാണിത്.
രണ്ടാം ടെസ്റ്റിന് മുമ്പ് പിങ്ക് ബോളില്‍ ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി പരിശീലന മത്സരം കളിക്കാന്‍ ഇന്ത്യൻ ടീം പെര്‍ത്തില്‍ നിന്ന് നാളെ കാന്‍ബറയിലേക്ക് പോകും. ശനിയാഴ്ചയാണ് ദ്വിദിന പരിശീലന മത്സരം തുടങ്ങുക. അതേസമയം, പിതൃത്വ അവധിയെടുത്ത് ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യൻ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. പെര്‍ത്ത് ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇന്ത്യൻ ടീമിനൊപ്പം ചേര്‍ന്ന രോഹിത് നെറ്റ്സില്‍ പിങ്ക് ബോളില്‍ ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു.
ഐപിഎല്ലിലെ പ്രായം കുറഞ്ഞ താരം വൈഭവ് സൂര്യവൻശിക്കെതിരെ പ്രായത്തട്ടിപ്പ് ആരോപണം; പ്രതികരിച്ച് പിതാവ്
പെര്‍ത്ത് ടെസ്റ്റില്‍ 295 റണ്‍സിന്‍റെ വമ്പന്‍ ജയം നേടിയ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. പരിക്കുമൂലം ആദ്യ ടെസ്റ്റ് നഷ്ടമായ ശുഭ്മാൻ ഗില്ലും രോഹിത്തും രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തുമ്പോള്‍ മലയാളി താരം ദേവ്ദത്ത് പടിക്കലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് പുറത്താകുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക