കേരളത്തിൽ 726 എങ്കിൽ ഈ ന​ഗരത്തിൽ മാത്രം 7500, എഐ ക്യാമറകൾ സ്ഥാപിക്കാൻ കോൺ​ഗ്രസ് സർക്കാർ- ലക്ഷ്യം പലത്

By Web Team  |  First Published Nov 25, 2023, 9:57 AM IST

ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനും സംവിധാനം ഉപയോ​ഗിക്കും. ഹെൽമെറ്റ് ധരിക്കാതെയുള്ള സവാരി, തിരക്കേറിയ സ്ഥലങ്ങൾ, ട്രാഫിക് നിയമലംഘനങ്ങളുടെ ഹോട്ട്‌സ്‌പോട്ടുകൾ എന്നിവ ഉൾപ്പെടെയുള്ള ട്രാഫിക് സംബന്ധമായ ഡാറ്റയും അധികൃതർക്ക് നൽകും. 


ബെംഗളൂരു: കർണാടകയുടെ തലസ്ഥാനവും ഐടി ന​ഗരവുമായ ബെം​ഗളൂരുവിനെ കുറ്റകൃത്യങ്ങളിൽ നിന്ന് തടയാനായി വമ്പൻ പദ്ധതിയുമായി സർക്കാർ. ന​ഗരത്തിലാകെ 7500 ക്യാമറകൾ സ്ഥാപിച്ച് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങൾ തടയുകയാണ് ലക്ഷ്യം.  ബെംഗളൂരു സിറ്റി പൊലീസാണ് പദ്ധതി നടപ്പാക്കുന്നത്.  പ്രിവന്റീവ്, പ്രെഡിക്റ്റീവ് പോലീസിംഗ്  എന്ന രണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനമാണ് നടപ്പാക്കുക. സമയോചിതമായ മുന്നറിയിപ്പുകളിലൂടെ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. 

ബെംഗളൂരു സേഫ് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 7,500 ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും നഗരം.  24/7 നിരീക്ഷണം ഒരു സോഫ്റ്റ്‌വെയർ, കമാൻഡ് കൺട്രോൾ കമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ 4 ഇന്റലിജൻസ് (C4i), സെൻട്രൽ കമാൻഡ് കൺട്രോൾ സെന്ററുമായി ബന്ധിപ്പിച്ചിരിക്കും. എല്ലാം എഐ നിയന്ത്രണത്തിലായിരിക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഡെക്കാൻ ഹെറാൾഡാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

Latest Videos

undefined

പ്രിവന്റീവ് പൊലീസിം​ഗ് സംവിധാനം, പൊലീസ് ഡാറ്റാബേസ് സോഫ്റ്റ് വെയറിൽ സംയോജിപ്പിച്ചിരിക്കും. കുറ്റവാസനയുള്ളയാൾ സംശയാസ്പദമായി  പെരുമാറുകയോ അസാധാരണമായി കാണുകയോ ചെയ്യുമ്പോൾ, ക്യാമറകൾ മുഖം തിരിച്ചറിയൽ ഉപയോഗിച്ച്, കമാൻഡ് സെന്ററിലെ സെർവറിലേക്ക് സിഗ്നലുകൾ അയയ്ക്കുന്നു. സിസ്റ്റം പ്രവർത്തനം വിശകലനം ചെയ്യുകയും സംശയാസ്പദമായ പെരുമാറ്റം പട്രോളിംഗ് പോലീസിനെ അറിയിക്കുകയും ചെയ്യും. സ്ഥാനം, സമയം, സംഭവങ്ങളുടെ സ്വഭാവം തുടങ്ങിയ ഡാറ്റയെ അടിസ്ഥാനമാക്കി വിവിധ കുറ്റകൃത്യങ്ങൾ മാപ്പ് ചെയ്യും.

ഈ സോഫ്‌റ്റ്‌വെയർ പ്രശ്നബാധിത പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് ആ സ്ഥലങ്ങളിൽ പൊലീസിംഗ് ശക്തമാക്കാൻ നിർദേശം നൽകും. ഡാറ്റയെ അടിസ്ഥാനമാക്കി സാധ്യമായ കുറ്റകൃത്യങ്ങൾ മുൻകൂട്ടി കാണുന്നതിന് അൽഗോരിതം ഉപയോഗിക്കും. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനും സംവിധാനം ഉപയോ​ഗിക്കും. ഹെൽമെറ്റ് ധരിക്കാതെയുള്ള സവാരി, തിരക്കേറിയ സ്ഥലങ്ങൾ, ട്രാഫിക് നിയമലംഘനങ്ങളുടെ ഹോട്ട്‌സ്‌പോട്ടുകൾ എന്നിവ ഉൾപ്പെടെയുള്ള ട്രാഫിക് സംബന്ധമായ ഡാറ്റയും അധികൃതർക്ക് നൽകും. 

click me!