അസ്യൂസ് തങ്ങളുടെ പുതിയഫോണായ അസ്യൂസ് സെന്‍ഫോണ്‍ അറേസ് ഇറക്കി. ഈ സ്മാർട്ട് ഫോണിന് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഇറങ്ങിയ സെന്‍ഫോണ്‍ എആറിന് സമാനമായ സവിശേഷതകളാണ് ഉള്ളത്. സെന്‍ഫോണ്‍ അറേസിന്‍റെ വില 22,700 രൂപയാണ്.
സെന്‍ഫോണ്‍ അറേസിലെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് നൗഗട്ടാണ്. ഫോണിന്റെ ഡിസ്‌പ്ലേ പാനലില്‍ ട്രൂ ടു ലൈഫ് എന്ന ടെക്‌നോളജിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് വിആര്‍ അനുഭവങ്ങള്‍ പ്രാപ്തമാക്കുന്നത്.
undefined
ഫോണിന് 5.5 ഇഞ്ച് ക്യൂ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ലഭിക്കുന്നത്. 16:9 അനുപാതത്തില്‍ 1440×2560 പിക്‌സല്‍ റെസൊല്യൂഷനും ഉണ്ട്. ഇത് കൂടാതെ ഫോണില്‍ ഓയില്‍ റിപ്പല്ലന്‍റ് കോട്ടിംഗും ഉണ്ട്. ഫോണിന്റെ മുന്‍ ക്യാമറ 8എംപിയാണ്.
23എംപി പിന്‍ ക്യാമറയാണ്. പിന്‍ ക്യാമറയില്‍ അസ്യൂസിന്റെ ഹൈറിസൊല്യൂഷന്‍ പിക്സല്‍ മാസ്റ്റര്‍ 3.0 ടെക്‌നോളജിയാണ് നല്‍കിയിരിക്കുന്നത്. ക്വല്‍കോമിന്‍റെ ക്വിക് ചാര്‍ജ്ജ് 3.0 പിന്തുണയോടു കൂടിയ 3300എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫോണിന്‍റെ ഹാര്‍ഡ്‌വയറില്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് കൂടാതെ 2ടിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും കഴിയും.