25ലധികം ഐഫോണ്‍ മോഡലുകളില്‍ ഐഒഎസ് 18 സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ടാവും
മുംബൈ: ആപ്പിള്‍ അവരുടെ ഏറ്റവും വലിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 18 പുറത്തിറക്കി. ഹോം സ്‌കീനിന്‍റെ കസ്റ്റമൈസേഷന്‍, സഫാരി എന്‍ഹാന്‍സ്‌മെന്‍റ്സ്, അപ്‌ഡേറ്റഡ് ഫോട്ടോ ആപ്പ് തുടങ്ങി ഏറെ ഫീച്ചറുകളോടെയാണ് ഐഒഎസിന്‍റെ 18-ാം പതിപ്പ് വരുന്നത്. ആപ്പിളിന്‍റെ സ്വന്തം എഐയായ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഐഒഎസ് 18നില്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കിലും വൈകാതെ എത്തും. ഒക്ടോബറില്‍ വരുന്ന അപ്‌ഡേറ്റിലാവും ആപ്പിള്‍ ഇന്‍റലിജന്‍സ് ഐഒഎസ് 18ല്‍ ഇടംപിടിക്കുക എന്നാണ് റിപ്പോര്‍ട്ട്.
2024 ജൂണില്‍ നടന്ന വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് (WWDC) ആപ്പിള്‍ ഐഒഎസ് 18 പ്രഖ്യാപിച്ചത്. ഈയടുത്ത് പുറത്തിറങ്ങിയ ഐഫോണ്‍ 16 സിരീസ് അടക്കം 25ലധികം മോഡലുകളില്‍ ഐഒഎസ് 18 സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ടാവും.
undefined
ഐഒഎസ് 18 ലഭിക്കുന്ന ഐഫോണ്‍ മോഡലുകള്‍
ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ്
ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ്
ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ്
ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ്
ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ്
ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ്
ഐഫോണ്‍ എസ്‌ഇ (2-ാം ജനറേഷന്‍), ഐഫോണ്‍ എസ്‌ഇ (3-ാം ജനറേഷന്‍)
ഒക്ടോബറില്‍ വരുന്ന അപ്‌ഡേറ്റില്‍ ഐഒഎസ് 18ലേക്ക് ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ വരും. എന്നാല്‍ ഐഒഎസ് 18 സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ സ്‌മാര്‍ട്ട്ഫോണ്‍ മോഡലുകളിലും ആപ്പിള്‍ ഇന്‍റലിജന്‍സ് ലഭ്യമാകില്ല. ഐഫോണ്‍ 16 ലൈനപ്പിലും ഐഫോണ്‍ 15 പ്രോ മോഡലുകളിലും ആപ്പിള്‍ ഇന്‍റലിജന്‍സ് സപ്പോര്‍ട്ട് ചെയ്യും. ഐഫോണിലെ സെറ്റിംഗ്‌സില്‍ പ്രവേശിച്ച് ജനറല്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഐഒഎസ് 18 ഒഎസ് അപ്‌ഡേറ്റ് പ്രത്യക്ഷപ്പെട്ടോ എന്നറിയാം. അപ്‌ഡേറ്റ് വന്നിട്ടുണ്ട് എങ്കില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം