ന്യൂയോര്‍ക്ക്: പകര്‍പ്പവകാശത്തെ ടെക് ഭീമന്മാരായ ആപ്പിളും സാംസങ്ങും തമ്മിലുണ്ടായിരുന്ന കേസ് ഒത്തുതീര്‍പ്പായി. കേസിനാസ്പദമായ വിഷയം പരിഹരിക്കാൻ ധാരണയിലെത്തിയതായി ഇരുകക്ഷികളും അറിയച്ചതിനാൽ കേസ് റദ്ദാക്കുകയാണെന്ന് യുഎസ് ഡിസ്ട്രിക് കോടതി ജഡ്ജി ലൂസി കോ കഴിഞ്ഞ ദിവസം വിധിയെഴുതിയോടെയാണ് ഏഴു വർഷം നീണ്ടുനിന്ന പേറ്റന്റ് യുദ്ധം അവസാനിച്ചത്.
എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാനോ ഒത്തുതീർപ്പ് വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് അറിയിക്കാനോ ഇരുകൂട്ടരും തയാറായില്ല. ആപ്പിൾ ഐഫോൺ മോഡലിന്റെ രൂപരേഖയും ചില ഫീച്ചറുകളും പേറ്റന്റ് നിയമങ്ങൾ ലംഘിച്ച് സാംസംഗ് ഉപയോഗിച്ചതായി ആരോപിച്ച് 2011ലാണ് ആപ്പിൾ കോടതിയെ സമീപിക്കുന്നത്.
സാംസങ്ങ് പേറ്റന്റ് നിയമം ലംഘിച്ചെന്നും ഇതിലൂടെ ആപ്പിളിനുണ്ടായ സാന്പത്തികനഷ്ടം പരിഹരിക്കാൻ 539 മില്യൺ യുഎസ് ഡോളർ സാംസംഗ്, ആപ്പിളിന് നഷ്ടപരിഹാരമായി നൽകണമെന്നും ഒരു മാസം മുന്‍പ് ഫെഡറൽ കോർട്ട് ജൂറി വിധിച്ചിരുന്നു.