80 മുതൽ 90 ശതമാനം ആളുകൾക്കും എ ഐയുടെ കടന്നുവരവ് തങ്ങളുടെ ജോലിയിലെ സംതൃപ്തി വർദ്ധിപ്പിച്ചിക്കാൻ സഹായിച്ചതായി കരുതുന്നുവെന്നാണ് റിപ്പോർട്ട്
എ ഐ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നിർമ്മിത ബുദ്ധി മനുഷ്യരുടെ ജോലി ഏറ്റെടുക്കുന്നതിനെ കുറിച്ച് അഭിപ്രായം പങ്കുവച്ച് ഗൂഗിൾ എക്സിക്യൂട്ടീവ് രംഗത്ത്. ജനറേറ്റീവ് എ ഐ ടൂളുകൾ ജീവനക്കാരുടെ ജോലി സംതൃപ്തി വർദ്ധിപ്പിക്കുമെന്നും കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരാകാൻ അവരെ സഹായിക്കുമെന്നും ഗൂഗിൾ ക്ലൗഡിന്റെ ഗ്ലോബൽ എ ഐ ബിസിനസിന്റെ വൈസ് പ്രസിഡന്റ് ഫിലിപ്പ് മോയർ പറയുന്നു. ബിസിനസ് ഇൻസൈഡറിന്റെ റിപ്പോർട്ടിലാണ് ഇതേക്കുറിച്ച് പറയുന്നത്. റിപ്പോർട്ട് അനുസരിച്ച്, 80 മുതൽ 90 ശതമാനം ആളുകൾക്കും എ ഐയുടെ കടന്നുവരവ് തങ്ങളുടെ ജോലിയിലെ സംതൃപ്തി വർദ്ധിപ്പിച്ചിക്കാൻ സഹായിച്ചതായി കരുതുന്നുവെന്നും മോയർ കൂട്ടിച്ചേർത്തു.
സംവിധായകൻ ബാലചന്ദ്രകുമാർ അതീവഗുരുതരാവസ്ഥയിൽ, രക്ഷയ്ക്ക് വേണ്ടത് 20 ലക്ഷം; സഹായം തേടുന്നു
undefined
അതേസമയം കഴിഞ്ഞ മാസം, ക്രെഡ് സി ഇ ഒ കുനാൽ ഷാ, സി എൻ ബി സി - ടിവി 18 നുമായുള്ള സംഭാഷണത്തിൽ ആളുകൾ 'എ ഐയുടെ അപകടസാധ്യത തിരിച്ചറിയുന്നില്ല' എന്നും അടുത്ത 10 വർഷത്തിനുള്ളിൽ 90 ശതമാനം ആളുകൾക്കും ജോലി നഷ്ടപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞിരുന്നു.
എ ഐ സാങ്കേതികവിദ്യ വിദഗ്ധർക്ക് വൻ ഡിമാൻഡെന്ന റിപ്പോർട്ട് നേരത്തെ ചർച്ചയായിരുന്നു. റിപ്പോർട്ട് അനുസരിച്ച് നെറ്റ്ഫ്ലിക്സും ആമസോണും പോലെയുള്ള ഒ ടി ടി പ്ലാറ്റ്ഫോമുകളാണ് നിലവിൽ എ ഐ വിദഗ്ധരെ തേടുന്നത്. പ്രതിവർഷം ഏഴ് കോടി രൂപ വരെയാണ് ഇവർ ശമ്പളമായി വാഗ്ദാനം ചെയ്യുന്നത്. എ ഐയുടെ കടന്നുവരവ് പലരുടെയും തൊഴിൽ നഷ്ടത്തിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവർക്ക് നല്ല ശമ്പളമുള്ള സ്ഥാനങ്ങളിലേക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവർക്ക് പ്രതിവർഷം 900,000 ഡോളർ വരെ സമ്പാദിക്കാനാകും. അതായത് പ്രതിവർഷം ഏകദേശം ഏഴ് കോടി രൂപ വരെ സമ്പാദിക്കാം. നിലവിൽ എ ഐ അടിസ്ഥാനമാക്കിയുള്ള ജോലികൾ യു എസിൽ ലഭ്യമാണ്.
നിലവിൽ വിവിധ മേഖലകളിൽ എ ഐ നിർണായകമായി മാറിയിരിക്കുകയാണ്. ഇതാണ് ഈ മേഖലയിലെ വിദഗ്ധർക്ക് ഇത്രയും ഡിമാൻഡ് കൂട്ടുന്നത്. വാൾമാർട്ട് എ ഐ വിദഗ്ധർക്ക് പ്രതിവർഷം $288,000 വരെയാണ് ശമ്പളമായി വാഗ്ദാനം ചെയ്യുന്നത്. എ ഐയുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിൽ വിദഗ്ദ്ധനായ അഭിഭാഷകന് പ്രതിവർഷം $351,000 വരെ നൽകാൻ ഗൂഗിളും തയ്യാറാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം