'നിങ്ങളുടെ സമയം മാറ്റിവച്ച് എനിക്ക് കമന്റിടാന്‍ വരുന്നതുപോലും ഭാഗ്യമാണ്'; സൂരജ് പറയുന്നു

By Web Team  |  First Published Jun 9, 2021, 8:11 PM IST

ഇത്രയും കാലമൊന്നും തനിക്കുവേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ നല്‍കുന്ന സ്‌നേഹം തനിക്ക് ആരോക്കെയോ ഉണ്ടെന്ന് തോന്നിക്കുന്നുവെന്നുമാണ് സൂരജ് പറയുന്നത്.


ലയാളിയുടെ ജനപ്രിയ പരമ്പരയിലൊന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി. കണ്മണിയെന്ന സ്ത്രീ കഥാപാത്രത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയില്‍ മറ്റൊരു പ്രധാന കഥാപാത്രമാണ് ദേവ. കണ്മണിയായി മനീഷ മോഹന്‍ വേഷമിടുമ്പോള്‍ നയക വേഷത്തില്‍ സൂരജ് സണ്‍ ആയിരുന്നു എത്തിയിരുന്നത്. അടുത്തിടെയായിരുന്നു ദേവയുടെ കഥാപാത്രം പരമ്പരയില്‍ നിന്ന് അപ്രത്യക്ഷമായതും, പുതിയ താരം ദേവയായെത്തിയതും. എന്തുകൊണ്ടാണ് സൂരജ് പരമ്പരയില്‍ നിന്ന് പിന്മാറിയതെന്നായിരുന്നു ഭൂരിഭാഗം പ്രേക്ഷകരുടെയും ചോദ്യം.

ആരോഗ്യപരമായ കാരണങ്ങളാണ് പിന്മാറ്റത്തിന് കാരണം എന്നറിഞ്ഞപ്പോഴും, തിരികെ എത്താനുള്ള അപേക്ഷയും മറ്റുമായിരുന്നു ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ സജീവമായ സൂരജിനോട് ആരാധകര്‍ നിരന്തരം ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഇപ്പോളിതാ ആരാധകരുടെ സപ്പോട്ടിന് എങ്ങനെ നന്ദി പറയണം എന്നറിയില്ലെന്ന്  പറയുകയാണ് സൂരജ്. 'ഒന്നും അല്ലാത്ത ഞാനാക്കി മാറ്റിയ എന്റെ സ്വന്തം കൂടപ്പിറപ്പ്' എന്ന തലക്കെട്ടോടെ സൂരജ് വീഡിയോയിട്ടപ്പോള്‍, അതാരാണ് നമ്മളറിയാത്ത ഒരു കൂടെപ്പിറപ്പ് എന്ന ചിന്തയോടെയാണ് ആരാധകര്‍ വീഡിയോ കാണാന്‍ തുടങ്ങിയത്. എന്നാല്‍ കൂടെപ്പിറപ്പെന്ന് സൂരജ് പറയുന്നത് താരത്തിന്റെ ആരാധകരെയാണ്. തനിക്കുവേണ്ടി സോഷ്യല്‍മീഡിയയില്‍ സംസാരിക്കുന്ന ആളുകളെയാണ്.

Latest Videos

undefined

ഇത്രയും കാലമൊന്നും തനിക്കുവേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ നല്‍കുന്ന സ്‌നേഹം തനിക്ക് ആരോക്കെയോ ഉണ്ടെന്ന് തോന്നിക്കുന്നുവെന്നുമാണ് സൂരജ് പറയുന്നത്. ആരാധകരുടെ ഈ സ്‌നേഹം, ഒരു കമന്റിടാനായാലും മറ്റുമായി ആരാധകര്‍ കണ്ടെത്തുന്ന സമയം എല്ലാം തന്റെ ഭാഗ്യമെന്നാണ് സൂരജ് പറയുന്നത്. തന്നെ അറിയുന്ന പലരും പറയുന്നതും, ഫാന്‍സിന്റെ സനേഹത്തെക്കുറിച്ചും, അവരുടെ പ്രാര്‍ത്ഥനയെക്കുറിച്ചുമെല്ലാമാണെന്നും സൂരജ് പറയുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!