അടുത്ത ജന്മത്തിലും ദേവിക തന്നെ കൂടെ ഉണ്ടാകണം, അതാണ് ആഗ്രഹമെന്ന് വിജയ് മാധവ്

By Web Team  |  First Published Nov 28, 2024, 7:43 PM IST

ദേവിക നമ്പ്യാര്‍ തന്നെയാണ് തന്റെ ജീവിത പങ്കാളി എന്ന് വിജയ് മാധവ് വ്യക്തമാക്കി. പ്രണയിച്ചല്ല, പരസ്പരം മനസ്സിലാക്കിയാണ് ഇരുവരും വിവാഹിതരായത്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും.


കൊച്ചി: നമുക്ക് ഒന്നിച്ച് ജീവിക്കാം എന്ന് വിജയ് മാധവും ദേവിക നമ്പ്യാരും ഒന്നിച്ചെടുത്ത തീരുമാനമാണ്. പ്രണയിച്ച് നടന്നിട്ടൊന്നുമില്ല, പരസ്പരം മനസ്സിലാക്കിയപ്പോള്‍ നേരെ അങ്ങ് പ്രപ്പോസ് ചെയ്യുകയായിരുന്നു. പിന്നെ എല്ലാം പെട്ടന്നായി. എന്‍ഗേജ്‌മെന്റ് കഴിഞ്ഞതിന് ശേഷം ഈ ബന്ധം വേണോ, ഞാന്‍ താനുദ്ദേശിക്കുന്ന പോലെ ഒരാളായിരിക്കില്ല എന്ന് വിജയ് മാധവ് പറഞ്ഞതായി ദേവിക നമ്പ്യാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

നിശ്ചയത്തിന് ശേഷം പോലും വേണോ വേണ്ടയോ എന്ന് തീരുമാനിച്ച ഈ ബന്ധത്തില്‍ വിജയ് മാധവ് ഇപ്പോള്‍ എത്രത്തോളം സന്തോഷവാനും സന്തുഷ്ടനുമാണ് എന്ന് ഗായകന്റെ ഏറ്റവും പുതിയ പോസ്റ്റില്‍ വ്യക്തമാക്കുന്നത്. 'ഇനിയൊരു ജന്മം വേണം എന്ന് ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അങ്ങനെ ഒരു ജന്മം ഉണ്ടെങ്കില്‍, എനിക്ക് തിരഞ്ഞെടുക്കാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ തിരഞ്ഞെടുക്കുന്നത് ഇപ്പോഴത്തെ എന്‍രെ ജീവിത പങ്കാളിയെ തന്നെയായിരിക്കും' എന്ന് വിജയ് മാധവന് പറയുന്നു. മകള്‍ ആത്മജയെ കലിപ്പിയ്ക്കുന്ന ദേവിക നമ്പ്യാരുടെ വീഡിയോയ്‌ക്കൊപ്പമാണ് വിജയ് മാധവിന്റെ പോസ്റ്റ്.

Latest Videos

ഇതേ അഭിപ്രായമുള്ളവരെ കമന്റില്‍ കാണാം. വിജയ് മാധവ് - ദേവിക നമ്പ്യാര്‍ ജോഡികളെ പ്രശംസിക്കുന്നവരും ഇരുവരുടെയും പരസ്പര ഇഷ്ടത്തെ കുറിച്ച് സംസാരിക്കുന്നവരും കമന്റ് ബോക്‌സിലുണ്ട്. ഇതേ ജോഡി ഇങ്ങനെ തന്നെ തുടരട്ടെ എന്ന ആശംസയാണ് ആരാധകർ നൽകുന്നത്.

ദേവികയുമായുള്ള വിവാഹത്തിന് ശേഷമാണ് വിജയ് മാധവ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവായത്. ഒരുമിച്ചുള്ള പാട്ട് വിശേഷങ്ങളും, യാത്രാ വിശേഷങ്ങളുമായി ഇരുവരും എന്നും ഇന്‍സ്റ്റഗ്രാമിലുണ്ടാവും. ജീവിതത്തിലെ കുഞ്ഞ് കുഞ്ഞ് കാര്യങ്ങള്‍ പോലും വിജയ് മാധവ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് വിജയ് മാധവും ദേവിക നമ്പ്യാരും.

ത്രില്ലടിപ്പിക്കുന്ന അന്വേഷണവുമായി 'ആനന്ദ് ശ്രീബാല' ഹൗസ് ഫുൾ ഷോകളുമായി മൂന്നാം വാരത്തിലേക്ക്

'എവിടെ പോകും എവിടെ അവസാനിക്കും എന്നത് എന്റെ കയ്യിലല്ല ', ജിഷിനുമായുള്ള ബന്ധമെന്തെന്ന് അമേയ നായർ

click me!