മിനിസ്ക്രീൻ, ബിഗ് സ്ക്രീൻ താരം അശ്വതി ശ്രീകാന്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വൈകാരിക കുറിപ്പ് ശ്രദ്ധേയമാകുന്നു.
കൊച്ചി: മിനി സ്‌ക്രീൻ അഭിനയ രംഗത്തുനിന്നും ബിഗ് സ്ക്രീനിലും ചുവടുവച്ച അശ്വതി മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഏതൊരു കാര്യത്തിനും വസ്തുതകളോടെ പ്രതികരിക്കുകയും മറുപടി നല്‍കുകയും ചെയ്യുന്ന ആളാണ് അശ്വതി. അവതാരക ആയി തുടങ്ങിയതാണ് താരം. സോഷ്യൽ മീഡിയയിലും സജീവമായ അശ്വതി പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വേതാളത്തെയെന്നപോലെയൊരു ഓർമ്മയെ ചുമക്കുന്നുണ്ടോ? വിട്ട് പോകില്ല നിശബ്ദവുമാകില്ല കടങ്കഥകൾ നിരത്തിയും കൊഞ്ഞനം കുത്തിയും അത് തലയിലിരിപ്പുണ്ടാവും ഒന്ന് ചിരിക്കാമെന്നോർക്കുമ്പോൾ ഇന്നലത്തെ കരച്ചിലിന്റെ ചീളുകൾ മുന്നിൽ നിരത്തും ചിരിക്കാനെന്താണ് യോഗ്യതയെന്ന് കുത്തി നോവിക്കും നാളെയിലേക്കൊരു കുരുക്കെറിയും ഭയപ്പെടുത്തും... സ്നേഹിക്കാൻ ഒരുങ്ങുമ്പോൾ വിഡ്ഢിയെന്ന് പരിഹസിക്കും അല്ലേ ? അങ്ങനെ തന്നെയല്ലേ ! വേതാളം പോലെ ഒരോർമയെങ്കിലും ചുമക്കാത്ത ആരാണുള്ളത് ? എന്നാണ് അശ്വതി ചോദിക്കുന്നത്.
undefined
അശ്വതിയുടെ കുറിപ്പ് ആളുകൾ ഒന്നടങ്കം ശരിവെക്കുകയും ചെയ്യുന്നുണ്ട്. ഓർമകളുടെ ഒരുപാട് വേതാളങ്ങളെയും പേറി ആണ് നടപ്പ്, ഇടക്കൊക്കെ ഞെരിക്കുമെങ്കിലും സുഖമാണ് ചുമക്കാൻ, ചിലപ്പോൾ അതിങ്ങനെ വരിഞ്ഞു മുറുക്കും... വല്ലാണ്ട് ശ്വാസം മുട്ടും... ആ കാലത്തു കേട്ട പാട്ടും, ഇട്ട ഉടുപ്പും, ഒക്കെ ഇപ്പൊ വിങ്ങലാണ് ... എന്നിട്ടും ഞാൻ ഇവിടിങ്ങനെ അതിജീവിച്ചു നിക്കുന്നല്ലോ എന്നോർത്തൊരു അഭിമാനവും എന്നിങ്ങനെ നീളുന്നു പ്രേക്ഷകരുടെ കമന്റുകൾ.
ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ചതാണ് അശ്വതി ശ്രീകാന്ത്. അന്നേ അശ്വതിയുടെ വാക്ക് ചാതുര്യത്തെ കുറിച്ചും, സംസാരത്തിലെ വ്യക്തതയും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. ഇന്ന് മലയാള സിനിമയിലെ ലിറിക്‌സിസ്റ്റും, ചക്കപ്പഴം പരമ്പരയിലൂടെ മികച്ച നടിയ്ക്കുള്ള ടെലിവിഷന്‍ പുരസ്‌കാരം നേടിയ അഭിനേത്രിയും ഒക്കെയാണ് അശ്വതി.
'ഇത് സ്വപ്ന സാക്ഷാത്കാര നിമിഷം', ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് നടി അശ്വതി ശ്രീകാന്ത്
'മക്കളോട് ക്ഷമയോടെ പ്രതികരിക്കുക'; മാതാപിതാക്കളോട് അശ്വതി ശ്രീകാന്ത്