ഗായികയും അമൃത സുരേഷിന്റെ സഹോദരിയുമായ അഭിരാമി സുരേഷ്, അമൃതയുടെ മകൾ അവന്തികയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു.
കൊച്ചി: ഗായിക അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോൾ താരം കുക്കിംഗ് വീഡിയോയയും പങ്കുവെയ്ക്കാറുണ്ട്. അഭിനയത്തിലൂടെയാണ് അഭിരാമി സുരേഷിന്റെ കരിയര്‍ തുടങ്ങുന്നത്. ഹലോ കുട്ടിച്ചാത്തനിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്.
വിദേശ ഷോകളുമായി തിരക്കിലായ അമൃത തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ബിസിനസ് രംഗത്താണ് അഭിരാമിയുടെ ശ്രദ്ധ. ഉട്ടോപ്യ എന്ന ഫുഡ് കഫെയും, ആമിന്റോ എന്ന എത്തനിക് വെയര്‍സിന്റെ ബിസിനസുമാണ് അഭിരാമിയ്ക്കുള്ളത്.
അമൃതയുടെ മകൾ പാപ്പുവെന്ന അവന്തികയ്ക്ക് എന്നും പിന്തുണയും സ്നേഹവുമായി അഭിരാമി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ പാപ്പുവിനെ ചേർത്ത് പിടിച്ച് അഭിരാമി പങ്കുവെക്കുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. "എൻ്റെ കൈകൾ മുറുകെ പിടിക്കുന്ന ചെറിയ കൈകളിൽ നിന്ന്, ശുദ്ധമായ വെളിച്ചത്തിൽ തിളങ്ങുന്ന ഒരു സുഹൃത്തിലേക്ക്. അവളുടെ ജ്ഞാനം സംസാരിക്കുന്നു, അവളുടെ നിഷ്കളങ്കത തിളങ്ങുന്നു, അവളിൽ, സൗന്ദര്യത്തിൻ്റെ ഒരു ലോകം വളരുന്നു.
എന്നിൽ നിന്ന് ജനിച്ചില്ല, എന്നിട്ടും അവൾ എൻ്റെ സ്വന്തം ആണ്, അവളുടെ സ്നേഹത്തിൽ, എൻ്റെ ഹൃദയം ഒഴുകി. മാതൃത്വത്തിൻ്റെ ഊഷ്മളതയിൽ നിന്ന്സൗ ഹൃദത്തിൻ്റെ ആലിംഗനം വരെ, കാലത്തിന് ഒരിക്കലും പകരം വയ്ക്കാൻ കഴിയാത്ത ഒരു ബന്ധം" എന്നാണ് പാപ്പുവിനോപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് അഭിരാമി കുറിച്ചത്.
ചേച്ചി അമൃതക്കെതിരെ വരുന്ന വിമർശനങ്ങൾക്കും അഭിരാമി മറുപടി കൊടുക്കാറുണ്ട്. അഭിരാമിയുടെ ഈ രീതിക്ക് അഭിനന്ദനം ലഭിക്കാറുമുണ്ട്. എന്തായാലും ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളും മികച്ചതായിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ഗായികയ്ക്ക് പുറമെ താൻ നല്ല കുക്ക് കൂടിയാണ് എന്ന് തെളിയിക്കുകയാണ് താരം.
ചേച്ചിടെ ജീവിതം കണ്ടെനിക്ക് പേടിയാണ്, ഡിവോഴ്സില്ലാത്ത വിവാഹമാണ് ആഗ്രഹം, പക്ഷേ..: അഭിരാമി സുരേഷ്
'ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് തിരികെ വന്നിരിക്കുകയാണ്'; അഭിരാമിയുടെ പുതിയ വീഡിയോ