പേരിലെ 'വാല് വെട്ടി' ഐശ്വര്യയുടെ എന്‍ട്രി; വിവാഹ മോചനം അടുത്തോ എന്ന് സോഷ്യല്‍ മീഡിയ

By Web Team  |  First Published Nov 28, 2024, 3:36 PM IST

ദുബായിൽ നടന്ന ഗ്ലോബൽ വിമൻസ് ഫോറത്തിൽ ഐശ്വര്യ റായ് പങ്കെടുത്തു. ഇവിടെ പ്രദര്‍ശിപ്പിച്ച പേരാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം


ദുബായ്: അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായ് ബച്ചന്‍റെയും വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായി പ്രചരിക്കുന്നുണ്ട് കുറച്ചു നാളുകളായി. ഇതിനിടയിൽ ബുധനാഴ്ച ദുബായിൽ നടന്ന ഗ്ലോബൽ വിമൻസ് ഫോറത്തിന്‍റെ പരിപാടിയില്‍ ഐശ്വര്യ പങ്കെടുത്തത് വന്‍ വാര്‍ത്തയാകുന്നു. അവിടെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഒരു പ്രഭാഷണത്തിനാണ് ഐശ്വര്യ ക്ഷണിക്കപ്പെട്ടത്. 

എന്നാല്‍ ഐശ്വര്യ  സ്റ്റേജിൽ കയറുമ്പോൾ, അവളുടെ പിന്നിലെ സ്ത്രീനില്‍ പേര് "ഐശ്വര്യ റായ് , ഇന്‍റര്‍നാഷണല്‍ സ്റ്റാർ" എന്നാണ് പ്രദർശിപ്പിച്ചത്. "ബച്ചൻ" എന്ന കുടുംബപ്പേര് ഒഴിവാക്കിയാണ് ഐശ്വര്യ എത്തിയത് എന്നതാണ് വാര്‍ത്ത പ്രധാന്യം നേടുന്നത്. പരിപാടിയുടെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. 

Latest Videos

നേരത്തെ ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ, മകൾ ആരാധ്യയെ നോക്കിയതിന് ഐശ്വര്യയ്ക്ക് അഭിഷേക് ബച്ചൻ നന്ദി പറഞ്ഞിരുന്നു. മക്കളെ വളർത്തുന്നതിനായി സ്വയം സമർപ്പിച്ച് അഭിഷേക് ബച്ചന്‍റെ അഭിനയ ജീവിതത്തിനായി മാറിനിൽക്കാൻ തീരുമാനിച്ചതെങ്ങനെയെന്ന് അദ്ദേഹം അനുസ്മരിച്ചു. 

അഭിഷേകിന്‍റെയും ഐശ്വര്യ റായ് ബച്ചന്‍റെയും വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. ജൂലൈയിൽ നടന്ന അംബാനി  വിവാഹത്തിൽ അഭിഷേകും ഐശ്വര്യയും വെവ്വേറെ എത്തിയതോടെയാണ് ഈ കിംവദന്തികൾ പ്രചരിച്ച് തുടങ്ങിയത്. ഡൈവോഴ്സുകള്‍ വർദ്ധിക്കുന്നത് ചർച്ച ചെയ്യുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്തതോടെ ഊഹാപോഹങ്ങൾ ശക്തമായി. എന്നാല്‍ ബച്ചന്‍ കുടുംബം നേരിട്ടല്ലാതെ ഈ അഭ്യൂഹങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഭിഷേക് അഭിനയിച്ച ഐ വാണ്ട് ടു ടോക് റിലീസായത്.  ഐ വാണ്ട് ടു ടോക്കിന് ബോക്സോഫീസില്‍ തണുത്ത പ്രതികരണമാണ് ലഭിച്ചത്. ഷൂജിത് സിർകാർ സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസില്‍ കാര്യമായ ചലനമൊന്നും നടത്തിയില്ല. 

സാക്നില്‍.കോം കണക്ക് അനുസരിച്ച് ആദ്യവാരത്തില്‍ ചിത്രം 3 കോടിക്ക് താഴെയാണ്  ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്. റൈസിംഗ് സൺ ഫിലിംസും കിനോ വർക്‌സും ചേർന്ന് നിർമ്മിച്ച ഫാമിലി ഡ്രാമ അഭിഷേക് അഭിനയിക്കുന്ന ഈ വര്‍ഷത്തെ ആദ്യത്തെ പടമാണ്.

തിയേറ്ററുകളിൽ അമ്മമാരുടെയും കുട്ടികളുടെയും കൂട്ടച്ചിരി; 'ഹലോ മമ്മി' ഹിറ്റ് ലിസ്റ്റിൽ

അർജുൻ കപൂറുമായി പിരിഞ്ഞു, മലൈകയുടെ പുതിയ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വൈറല്‍

click me!