അമ്പാടിയെത്തി, അമ്മയറിയാതെ ഒന്നാമത്; ടിആർപിയിൽ നാലാം സ്ഥാനത്ത് സർപ്രൈസ്

By Web Team  |  First Published Jul 12, 2021, 11:29 PM IST

നടൻ നിഖിൽ നായരുടെ തിരിച്ചുവരവ് ടിആർപിയിലും ചലനമുണ്ടാക്കിയെന്ന സൂചനയുമായി, റേറ്റിങ് ചാർട്ടിൽ ഒന്നാമതെത്തി 'അമ്മയറിയാതെ'. 


നടൻ നിഖിൽ നായരുടെ തിരിച്ചുവരവ് ടിആർപിയിലും ചലനമുണ്ടാക്കിയെന്ന സൂചനയുമായി, റേറ്റിങ് ചാർട്ടിൽ ഒന്നാമതെത്തി 'അമ്മയറിയാതെ'. നേരത്തെ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന പരമ്പരയാണ്  പുതിയ ടിആർപി ചാർട്ടിൽ ഒന്നാമതെത്തിയത്. \


നീരജയുടെ കുടുംബത്തെ സച്ചിയിൽ നിന്ന് രക്ഷിക്കാനുള്ള അമ്പാടിയുടെയും അലീനയുടെയും ബുദ്ധിപൂർവ്വമുള്ള നീക്കങ്ങളും പദ്ധതികളുമാണ് പരമ്പരയുടെ പുതിയ കഥാഗതി.  അതേസമയം മീര വാസുദേവും കെകെ മേനോനും പ്രധാന വേഷങ്ങളിൽ എത്തുന്ന 'കുടുംബവിളക്ക്' രണ്ടാം സ്ഥാനത്താണ്. സുമിത്രയോട് പ്രതികാരം ചെയ്യാനുള്ള വേദികയുടെ ദുഷ്‍ട നീക്കങ്ങളാണ് പരമ്പരയുടെ നിലവിലെ കഥ. 

Latest Videos

undefined


അതേസമയം ജനപ്രിയ പരമ്പര  'മൗനരാഗം' ഇത്തവണ മൂന്നാം സ്ഥാനം ഉറപ്പിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. ഊമയായ കല്യാണിയേയും അവൾ ഏറെ സ്‍നേഹിക്കുന്ന കിരണിനെയും മലയാളികൾ മറന്നില്ലെന്ന് ടിആർപി പറയുന്നു. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് കഥായാത്ര.


എല്ലാറ്റിനും ഉപരിയായി നാലാം സ്ഥാനം പിടിച്ചെടുത്ത പരമ്പരയാണ് ഏറെ ശ്രദ്ധ നേടുന്നത്. അടുത്തിടെ തുടങ്ങിയ 'സസ്‍നേഹം' ആണ് ഇത്തവണ ടിആർപിയിൽ നാലാം സ്ഥാനം സ്വന്തമാക്കിയത്. വൃദ്ധരായ രണ്ട് പേരുടെ ജീവിതം  ചിത്രീകരിക്കുന്ന  പരമ്പര അതിന്റെ സവിശേഷമായ കഥാ സന്ദർഭത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തിയെന്ന് വേണം കരുതാൻ. ആരംഭിച്ച് ഒരാഴ്‍ചയ്ക്കുള്ളിൽ റേറ്റിങ് ചാർട്ടിലെ ആദ്യ അഞ്ചിൽ ഇടംപിടിച്ചത് സസ്നേഹത്തിന് വലിയ നേട്ടമാണ്. അതേസമയം ലോക്ക് ഡൗണ്‍ കാലത്ത് ഒന്നാം സ്ഥാനത്തുവരെ എത്തിയ പാടാത്ത പൈങ്കിളി ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!