'വിവാഹ വിവാദത്തിനിടയില്‍' ഭര്‍ത്താവുമായുള്ള ബന്ധത്തെക്കുറിച്ച് പ്രിയാമണി

By Web Team  |  First Published Jul 24, 2021, 12:38 PM IST

വിവാഹ വിവാദം സംഭവം വലിയ ചര്‍ച്ചയാകുന്ന സമയത്ത് തന്നെയാണ് തന്‍റെ ഭര്‍ത്താവുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിച്ച് പ്രിയാമണി രംഗത്ത് എത്തിയിരിക്കുന്നത്. 


ബംഗലൂരു: വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് നടി പ്രിയാമണി. പ്രിയമണിയുടെ ഭര്‍ത്താവ് മുസ്തഫ ആദ്യവിവാഹം  നിയമപരമായി വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നും ആരോപിച്ച് മുസ്തഫയുടെ മുന്‍ഭാര്യ ആയിഷ രംഗത്ത് എത്തിയിരുന്നു. 

സംഭവം വലിയ ചര്‍ച്ചയാകുന്ന സമയത്ത് തന്നെയാണ് തന്‍റെ ഭര്‍ത്താവുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിച്ച് പ്രിയാമണി രംഗത്ത് എത്തിയിരിക്കുന്നത്. മുസ്തഫയുമായുള്ള ദാമ്പത്യബന്ധത്തില്‍ താന്‍ സുരക്ഷിതയാമെന്ന് പ്രിയാമണി പറഞ്ഞു. പരസ്പരമുള്ള ആശയവിനിമയമാണ് ബന്ധത്തിന്റെ താക്കോലെന്നും നടി ബോളിവുഡ് ഹംഗാമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. 

Latest Videos

undefined

പ്രിയാമണിയുടെ വാക്കുകള്‍ ഇങ്ങനെ, 'ആശയവിനിമയമാണ് ബന്ധത്തിന്റെ താക്കോല്‍.  ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍, ഇതുവരെ, ഞങ്ങളുടെ ബന്ധത്തില്‍ ഞങ്ങള്‍ വളരെയേറെ സുരക്ഷിതരാണ്, ഇപ്പോഴും അതേ. അദ്ദേഹം ഇപ്പോള്‍ യുഎസിലാണ്. അവിടെ ജോലി ചെയ്യുകയാണ്. എല്ലാ ദിവസവും ഞങ്ങള്‍ പരസ്പരം സംസാരിക്കുമെന്നത് തീര്‍ച്ചപ്പെടുത്തിയതാണ്.'

'എത്ര ജോലി തിരക്കായാലും സുഖമായിരിക്കുന്നവല്ലോ എന്ന് അന്വേഷിക്കാനെങ്കിലും ശ്രദ്ധിക്കും. അദ്ദേഹവും ഫ്രീ ആകുമ്പോള്‍ എന്നെ വിളിക്കും അല്ലെങ്കില്‍ സന്ദേശങ്ങള്‍ അയയ്ക്കും. ഷൂട്ടിങ്ങ് തിരക്കുകള്‍ ഒഴിയുമ്പോള്‍ ഞാനും. ബന്ധങ്ങളില്‍ ആശയവിനിമയം വളരെ പ്രധാനമാണ്. ഒരാള്‍ ക്ഷീണിതനാണെങ്കില്‍ അയാളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരാളുണ്ടാവുക എന്നത് വലിയ കാര്യമാണ്. ഞങ്ങള്‍ വളരെ സുരക്ഷിതരാണ്, പരസ്പരം സംസാരിക്കുന്നത് ഞങ്ങള്‍ ഒരു ദിനചര്യയാക്കി മാറ്റുന്നു, അതാണ് എല്ലാ ബന്ധങ്ങളുടെയും താക്കോല്‍-പ്രിയ മണി പറഞ്ഞു.'

Read More: മറ്റൊരു മതത്തില്‍ പെട്ടയാളെ എന്തിന് വിവാഹം ചെയ്തു'? കൈയടി നേടി പ്രിയമണിയുടെ മറുപടി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!