ആരാധകരുമായി നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഗൗരി അടുത്തിടെ പങ്കുവച്ച ചിത്രവും കുറിപ്പും ശ്രദ്ധേയമാവുകയാണിപ്പോൾ.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായിരുന്നു പൗര്‍ണമിത്തിങ്കള്‍. മലയാളികൾ ഹൃദയത്തോട് ചേർത്തുവച്ച പൗര്‍ണമിയെ അവതരിപ്പിച്ചത് ഗൗരി കൃഷ്ണയായിരുന്നു. പരമ്പരയ്ക്കൊപ്പം തന്നെ വലിയ ആരാധകരെ സ്വന്തമാക്കാൻ ഗൗരിക്ക് സാധിച്ചു. അടുത്തിടെ പരമ്പര അവസാനിച്ചെങ്കിലും ആരാധകരുടെ മനസിൽ ഗൗരിയും പൗര്‍ണമിയും നിറഞ്ഞു നിൽക്കുകയാണ്.
ആരാധകരുമായി നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഗൗരി അടുത്തിടെ പങ്കുവച്ച ചിത്രവും കുറിപ്പും ശ്രദ്ധേയമാവുകയാണിപ്പോൾ. ആരാധകരുടെ സ്നേഹം വെളിപ്പെടുത്തുന്നതാണ് ഈ കുറിപ്പ്. ഫോട്ടോ എടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച പെൺകുട്ടിക്ക് അവസരം കൊടുത്തതാണ് കുറിപ്പിൽ പറയുന്നത്. ആദ്യം കാര്യമാക്കാതിരുന്ന ആര്യ എന്ന പെൺകുട്ടിയുടെ ആഗ്രഹമാണ് പിന്നീട് അതിന്റെ ആഴം മനസിലാക്കിയപ്പോൾ സാധിച്ച് കൊടുത്തതെന്ന് ഗൗരി പറയുന്നു.
undefined
'ഏതോ ഒരു ഇൻസ്റ്റഗ്രാം ലൈവിൽ വന്ന ഒരു കമന്റ് ആണ് ആദ്യമായിട്ട് എന്റെ ശ്രദ്ധയിൽ പെട്ടത് ' ചേച്ചി എന്റെ ഏറ്റോം വല്യ ആഗ്രഹം ചേച്ചിയെ നേരിട്ടു കണ്ട് എന്റെ കാമറയിൽ ഫോട്ടോസ് എടുക്കണം എന്നാണ്" എന്ന് വെറുതെ പറഞ്ഞ ഒരു ആഗ്രഹം ആയിട്ടെ അന്ന് എനിക്ക് തോന്നിയുള്ളു. കഴിഞ്ഞ ദിവസം ആര്യക്ക് കരിയർ തുടങ്ങാൻ ഒരു അവസരം വന്നപ്പോ എനിക്ക് അയച്ച ഒരു സന്ദേശം ആണ് എന്നെ അത്ഭുതപ്പെടുത്തിയത്.. എന്റെ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് ആ അവസരം വേണ്ടാന്നു വെക്കാൻ തീരുമാനിക്കുന്നു എന്ന്.. ഉള്ളിൽ എവിടേയോ ഒരു വിങ്ങൽ ആണ് ഉണ്ടായത്.. എന്റെ എല്ലാ തിരക്കും മാറ്റി വെച്ച് ഞാൻ കുറച്ച് സമയം കണ്ടത്തി ആര്യക്ക് ഫോട്ടോസ് എടുക്കാം.. ഒരുപാട് സന്തോഷം തോന്നി ആ മോൾടെ സന്തോഷം കണ്ടപ്പോൾ. ആര്യ ചെയ്ത എന്റെ കൊറച്ച് ആർട്ട് വർക്ക്സ് എനിക്ക് സമ്മാനിച്ചു. ഒപ്പം കൊറേ നല്ല ഫോട്ടോസും..'- എന്നാണ് താരം കുറിച്ചിരിക്കുന്നത്.
പ്രിയപ്പെട്ട ക്യാമറക്കണ്ണുകളിലൂടെ അത്രയേറെ ഇഷ്ടമുള്ള ഒരാളുടെ പുഞ്ചിരി പകർത്തുന്നതിൽ പരം മറ്റെന്ത് സന്തോഷമാണുള്ളത് ...... അത്രമേൽ പ്രിയപ്പെട്ട ചിലത്... ഒത്തിരി ഒത്തിരി ദിനരാത്രങ്ങളുടെ , ആഗ്രഹങ്ങളുടെ, സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്നു ഇന്ന് .......പ്രിയപ്പെട്ടതിൽ വെച്ച് ഏറ്റവും പ്രിയകരമായ ദിവസം ....! കൂട്ടായി നിന്നവർക്കും സ്വപ്നങ്ങൾക്ക് ചിറകായ് മാറിയവർക്കും നന്ദിയെന്നാണ് ആര്യ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona