'ഇതാണ് ആരാധകര്‍ കാത്തിരുന്ന ആ സാരി' : സോഷ്യല്‍മീഡിയയില്‍ തരംഗമായി മൃദുലയുടെ വിവാഹ വസ്ത്രം

By Web Team  |  First Published Jul 9, 2021, 9:47 AM IST

മൃദുലയുടെ വിവാഹം കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ വിവാഹഫോട്ടോയെക്കാളുപരി ട്രെന്‍ഡായിരിക്കുന്നത് മൃദുലയുടെ സാരിയാണ്. 


ലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരങ്ങളായ വിജയ് കൃഷ്ണയും മൃദുലയുടേയും വിവാഹം സന്തോഷത്തോടെയാണ് സോഷ്യല്‍മീഡിയ വരവേറ്റത്. ഒരു വര്‍ഷത്തോളമായി സോഷ്യല്‍മീഡിയയും മറ്റ് ആരാധകരും കാത്തിരുന്ന വിവാഹം യൂട്യൂബിലൂടെയാണ് നിരവധിയാളുകള്‍ ലൈവായി കണ്ടത്. നിരവധി പരമ്പരകളില്‍ അഭിനയിച്ച മൃദുലയെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയത് ഭാര്യ, പൂക്കാലം വരവായി എന്നീ പരമ്പരകളിലൂടെയായിരുന്നു. മഞ്ഞില്‍ വിരഞ്ഞ പൂവ് എന്ന ഒരൊറ്റ പരമ്പരയിലൂടെയാണ് വിജയിയെ മലയാളികള്‍ സ്വീകരിച്ചത്. ഒരു പരമ്പരയിലേ അഭിനേതാവായി എത്തിയിരുന്നുള്ളുവെങ്കിലും മറ്റ് ഷോകളിലൂടെയെല്ലാം വിജയിയെ മലയാളിക്ക് പരിചിതമാണ്.

മൃദുലയുടെ വിവാഹം കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ വിവാഹഫോട്ടോയെക്കാളുപരി ട്രെന്‍ഡായിരിക്കുന്നത് മൃദുലയുടെ സാരിയും ബ്ലൗസുമാണ്. തന്റെ വിവാഹ വസ്ത്രം നിര്‍മിക്കുന്നതിന്റെ വീഡിയോ മൃദുല കഴിഞ്ഞ മാസം പങ്കുവച്ചതോടെ അതിന്റെ സ്‌റ്റൈല്‍ എങ്ങനെയാണെന്നായിരുന്നു മിക്കവരുടേയും ആകാംക്ഷ.  പുടവ നെയ്‌തെടുക്കുന്ന വീഡിയോയില്‍ അതിന്റെ വിശേഷങ്ങളടക്കമായിരുന്നു മൃദുല പോസ്റ്റ് ചെയ്തിരുന്നത്. ആറ് തൊഴിലാളികള്‍ ചേര്‍ന്നാണ് പുടവ നെയ്യുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും മൂന്ന് ആഴ്ചയുടെ അധ്വാന ഫലമായാണ് പുടവ തയ്യാറാകുന്നതെന്നും മൃദുല വീഡിയോയില്‍ പറഞ്ഞതോടെ ആരാധകരെല്ലാം ആകാംക്ഷയിലായിരുന്നു.

Latest Videos

undefined

മനോഹരമായ കസവുസാരിയോടൊപ്പം ആകര്‍ഷണീയമായ വര്‍ക്കുകളോടുകൂടിയ ബ്ലൗസുമാണ് വിവാഹവേഷമായി മൃദുല ധരിച്ചിരിക്കുന്നത്. അതിലുപരിയായി എന്താണ് വിശേഷമെന്ന് ചോദിച്ചാല്‍, ബ്ലൗസില്‍ 'മൃദ്വ' എന്ന് തുന്നിപ്പിടിപ്പിച്ചതാണ്. പ്രിയതാരങ്ങളുടെ വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. സഹോദരി പാര്‍വ്വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനില്‍ക്കുകയാണ്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. അഭിനയമല്ലാതെ മാജിക്കിലും മെന്റലിസത്തിലും ഒരു കൈ നോക്കുന്നുണ്ട് യുവ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!