ഓണത്തിന്റെ ഭാഗമായാണ് എല്ലാവരും ഒന്നിച്ച് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന എപ്പിസോഡ് പരമ്പരയിലെത്തിയത്.
റേറ്റിംഗിലും പ്രേക്ഷകഹൃദയങ്ങളിലും മുന്നിലുള്ള പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന പരമ്പര പ്രേക്ഷകര്‍ക്ക് ആകാംക്ഷയുളവാക്കുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പരമ്പരയിലെ സാധാരണക്കാരിയായ വീട്ടമ്മയായ സുമിത്ര പ്രതിസന്ധികളിലൂടെ മുന്നോട്ടുപോയി കരുത്തുറ്റ കഥാപാത്രമായി മാറുന്നുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടും, പലതരം വെല്ലുവിളികള്‍ നേരിടേണ്ടി വന്നപ്പോഴും പ്രതിസന്ധികളോട് പൊരുതാനാണ് സുമിത്ര തീരുമാനിക്കുന്നത്.
സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് സുമിത്രയെ ഉപേക്ഷിച്ച് വിവാഹം കഴിക്കുന്നത് വേദിക എന്ന സ്ത്രീയെയാണ്. ധാര്‍മികമായി അധഃപതിച്ച വേദിക ചെയ്ത് കൂട്ടുന്നതെല്ലാം കുടുംബബന്ധങ്ങളെ തകര്‍ക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ്. തമ്മില്‍ കണ്ടാല്‍പോലും മിണ്ടാത്ത സുമിത്രയും വേദികയും ഒന്നിച്ചോയെന്നാണ് ആരാധകരുടെ പുതിയ ചോദ്യം. ആരാധകര്‍ക്ക് ഓണാശംസ അറിയിച്ചുകൊണ്ടാണ് വേദിക സുമിത്രയൊന്നിച്ചുളള വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണത്തിന് സുമിത്ര ചേച്ചിയുടെ വീട്ടിലേക്കെത്താന്‍ പറ്റി എന്നാണ് സ്‌ക്രീനില്‍ വേദികയായെത്തുന്ന ശരണ്യ ആനന്ദ് പറയുന്നത്.
undefined
ഓണത്തിന്റെ ഭാഗമായാണ് എല്ലാവരും ഒന്നിച്ച് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന എപ്പിസോഡ് പരമ്പരയിലെത്തിയത്. സിദ്ധാര്‍ത്ഥിന്റെ ഇരുവശങ്ങളിലുമായിരുന്ന് ഭക്ഷണം കഴിക്കുന്ന സുമിത്രയുടേയും വേദികയുടേയും പ്രൊമോ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്താണ് രണ്ടാളും ഒരു വീട്ടിലെന്നും, ഇനിയിപ്പോള്‍ എല്ലാവരും ഒന്നിച്ചാകുമോ മുന്നോട്ടുള്ള യാത്രയെന്നുമെല്ലാമാണ് ആരാധകര്‍ ചോദിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona