'ശിവാഞ്ജലി' വീണ്ടും ഒത്തുചേരുന്നത് കാത്ത് പ്രേക്ഷകര്‍
കൂട്ടുകുടുംബത്തിന്‍റെ സ്നേഹവും സന്തോഷവും സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്ന 'സാന്ത്വനം' കലുക്ഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. തെറ്റിദ്ധാരണയെന്നത് എത്രമാത്രം വഷളാകുമെന്നാണ് പരമ്പര നിലവില്‍ പറഞ്ഞുവയ്ക്കുന്നത്. 'ശിവന്‍റെ' അഭാവത്തില്‍ വീട്ടുകാര്‍ ഒന്നിച്ചിരുന്ന് സംസാരിച്ചതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ശിവന്‍റെ അനിയനായ കണ്ണന്‍ ഏട്ടത്തിയമ്മമാരോട് തങ്ങളുടെ ഭര്‍ത്താക്കന്മാരെക്കുറിച്ച് ചോദിച്ചതും, അതിന്‍റെ ഉത്തരവുമാണ് ഇപ്പോള്‍ 'ശിവാഞ്ജലി'ക്കിടയില്‍ പ്രശ്‌നമായിരിക്കുന്നത്.
അഞ്ജലിയുടെ ഭര്‍ത്താവിനെക്കുറിച്ചുള്ള സങ്കല്‍പ്പവും മറ്റും സംസാരിക്കുന്നതാണ് ശിവന്‍ കേള്‍ക്കുന്നത്. ശിവനെ ആദ്യമൊന്നും ഒട്ടും ഇഷ്ടമായിരുന്നില്ലായെന്നും, അന്നൊക്കെ ഇഷ്ടമായിരുന്നതുപോലെ താന്‍ അഭിനയിക്കുകയായിരുന്നുവെന്നുമാണ് അഞ്ജലി പറഞ്ഞത്. ശേഷം തങ്ങളിപ്പോള്‍ പിരിയാനാകാത്ത വിധം അടുത്തുപോയെന്നും അഞ്ജലി പറയുന്നുണ്ടായിരുന്നു. എന്നാല്‍ തന്നെ ഇഷ്ടമില്ലായിരുന്നുവെന്ന് പറയുന്നതു മാത്രമാണ് ശിവന്‍ കേള്‍ക്കുന്നത്. അതിലൂടെ ഒന്ന് തുറന്ന് സംസാരിക്കാന്‍ പോലും നില്‍ക്കാതെ ഇരുവരും പിരിയുകയാണോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ശിവന്‍റെ അവഗണന സഹിക്കാനാകാതെ അഞ്ജലി സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയാണ്.
undefined
എത്രമാത്രം അകന്നിരുന്നാലും ഇരുവര്‍ക്കും വേര്‍പിരിയാനാകില്ല എന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. താന്‍ ഇല്ലാത്തതിന്‍റെ സങ്കടം ശിവനുണ്ടോ, എന്നറിയാനായി അഞ്ജലി ശിവന്‍റെ അനിയനായ കണ്ണനെ വിളിക്കുന്നുണ്ട്. എന്നാല്‍ അഞ്ജലി ഇല്ലാത്തതിന്‍റെ യാതൊരു സങ്കടവും ശിവന് ഇല്ലായെന്നും താനും ഏട്ടനും ഇവിടെ അടിപൊളിയാണെന്നും കണ്ണന്‍ പറയുന്നുണ്ട്. അതിനുശേഷം, അഞ്ജലി ഒരാഴ്ചയോ, പത്ത് ദിവസമോ കഴിഞ്ഞ് വന്നാലും കുഴപ്പമില്ലെന്നും ഇവിടെ എല്ലാവരും ഓക്കെയാണെന്നും കണ്ണന്‍ പറയുമ്പോള്‍ അറിയാതെ അഞ്ജലി വിങ്ങിപ്പോകുന്നുണ്ട്.
എന്നാല്‍ കണ്ണന്‍ ആ പറഞ്ഞതൊന്നും സത്യമല്ല. അഞ്ജലി വീട്ടില്‍നിന്ന് പോയതിന്‍റെ സങ്കടവും അന്ന് പറഞ്ഞതിന്‍റെ സങ്കടവും ശിവനെ വല്ലാതെ അലട്ടുന്നുണ്ട്. ഏറ്റവും പുതിയ പ്രൊമൊയില്‍ ശിവന്‍റെ വല്ല്യേട്ടന്‍ ശിവനോട് കാര്യങ്ങള്‍ തിരക്കുന്നതും നമുക്ക് കാണം. ഇരുവരും വീണ്ടും ഒന്നിക്കുമെന്ന് എല്ലാ പ്രേക്ഷകര്‍ക്കും ഉറപ്പാണ്.. എന്നാല്‍ അത് എങ്ങനെയാകും എന്നതാണ് ആകാംക്ഷയേറ്റുന്നത്. എന്താണ് തുടര്‍ന്ന് സംഭവിക്കുക എന്നറിയാന്‍ വരും ദിവസങ്ങളിലെ എപ്പിസോഡുകള്‍ക്കായി കാത്തിരിക്കേണ്ടിയിരിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona