കടക്കെണിയിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന സിദ്ധാര്‍ത്ഥിന് മുന്‍ഭാര്യയായ സുമിത്ര സഹായിക്കുകയാണ്. അത് വേദികയ്ക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിലും, സഹായം നിരസിക്കാന്‍ സിദ്ധാര്‍ത്ഥിന് കഴിയുന്നില്ല.
ശിഥിലമാകുന്ന കുടുംബങ്ങളുടെ കഥപറഞ്ഞ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സാധാരണക്കാരിയായ വീട്ടമ്മ അനുഭവിക്കണ്ടിവരുന്ന ജീവിതമാണ് നാടകീയമായി പരമ്പര പറഞ്ഞു വയ്ക്കുന്നത്. പരമ്പരയിലെ സാധാരണക്കാരിയായ സുമിത്ര പ്രതിസന്ധികളിലൂടെ മുന്നോട്ടുപോയി കരുത്തുറ്റ കഥാപാത്രമായി മാറുന്നുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടും, പലതരം വെല്ലുവിളികള്‍ നേരിടേണ്ടി വന്നപ്പോഴും പ്രതിസന്ധികളോട് പൊരുതാനാണ് സുമിത്ര തീരുമാനിക്കുന്നത്. സുമിത്ര ജീവിതം കെട്ടിപ്പടുക്കുമ്പോള്‍, മുന്‍ഭര്‍ത്താവായ സിദ്ധാര്‍ത്ഥിന് എല്ലാം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.
സുമിത്രയെ ഉപേക്ഷിച്ച് സിദ്ധാര്‍ത്ഥ് വിവാഹം കഴിക്കുന്നത് വേദിക എന്ന സ്ത്രീയെയാണ്. എന്നാല്‍ യാതൊരു തരത്തിലുമുള്ള സ്വെര്യ ജിവിതവുമല്ല സിദ്ധാര്‍ത്ഥിന് കിട്ടുന്നത്. അതുകൊണ്ടുതന്നെ സിദ്ധാര്‍ത്ഥ് തിരികെ സുമിത്രയുടെ അടുക്കലേക്കെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. അതിനുള്ള അവസരം പെട്ടന്നുതന്നെ ഉണ്ടാകുമോ എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
undefined
കടക്കെണിയിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന സിദ്ധാര്‍ത്ഥിന് മുന്‍ഭാര്യയായ സുമിത്ര സഹായിക്കുകയാണ്. അത് വേദികയ്ക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിലും, സഹായം നിരസിക്കാന്‍ സിദ്ധാര്‍ത്ഥിന് കഴിയുന്നില്ല. സിദ്ധാര്‍ത്ഥിന്റെ കാര്‍ ബാങ്കിന്റെ പണമടവ് മുടങ്ങിയതിനാല്‍ ബാങ്കുകാര്‍ തിരികെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. എന്നാല്‍ അത് തടയാന്‍ കഴിവ് ഉണ്ടായിട്ടും വേദിക അത് ചെയ്യുന്നില്ല. പക്ഷെ ആരും അറിയാതെതന്നെ സുമിത്ര സിദ്ധാര്‍ത്ഥിനെ സഹായിക്കുന്നുമുണ്ട്.
സുമിത്ര സഹായിച്ചത് സിദ്ധാര്‍ത്ഥിനോടുള്ള ഇഷ്ടമാണെന്ന് സംശയം തോനുന്ന വേദിക, പണം തിരികെ കൊടുക്കാന്‍ സിദ്ധാര്‍ത്ഥിനോട് പറയുന്നുണ്ട്. പക്ഷെ തല്‍ക്കാലം അതിന് രക്ഷയില്ലെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. പക്ഷെ വേദിക അറിയാതെ സിദ്ധാര്‍ത്ഥ് സുമിത്രയെ വിളിച്ച് നന്ദി പറയുന്നുണ്ട്. എന്നാല്‍ സിദ്ധാര്‍ത്ഥിനോട് യാതൊരു കടപ്പാടും ഉള്ളതിനാലല്ല താന്‍ ബാങ്കില്‍ പണം അടച്ചതെന്നും, ആ കാറിനോടുള്ള സ്‌നേഹമാണ് തന്നെ അതിന് പ്രേരിപ്പിച്ചതെന്നുമാണ് സമിത്ര മറുപടി പറയുന്നത്. ഈ പ്രശ്‌നത്തില്‍ വേദിക തെറ്റിപ്പോകുമോ, സുമിത്രയും സിദ്ധാര്‍ത്ഥും വീണ്ടും അടുക്കുമോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona