'പരമ്പരയില്‍ നന്മയുള്ള കഥാപാത്രങ്ങള്‍ മാത്രം പോരല്ലോ' : ലൈവിലെത്തി കുടുംബവിളക്കിലെ 'ഡോ.അനിരുദ്ധ്'

By Web Team  |  First Published Jul 10, 2021, 1:39 PM IST

പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരകളിലൊന്നാണ് ആധുനിക കുടുംബജീവിതത്തിന്റെ അപചയങ്ങളെ തുറന്നുകാണിക്കുന്ന കുടുംബവിളക്ക്. അഭിനേതാക്കളെല്ലാം മികച്ച പ്രകടനം കാഴ്‍ചവയ്ക്കുന്ന പരമ്പര റേറ്റിങ്ങിലും മുന്നില്‍ തന്നെയാണ്.


പ്രേക്ഷകരുടെ ഇഷ്‍ട പരമ്പരകളിലൊന്നാണ് ആധുനിക കുടുംബജീവിതത്തിന്റെ അപചയങ്ങളെ തുറന്നുകാണിക്കുന്ന കുടുംബവിളക്ക്. അഭിനേതാക്കളെല്ലാം മികച്ച പ്രകടനം കാഴ്‍ചവയ്ക്കുന്ന പരമ്പര റേറ്റിങ്ങിലും മുന്നില്‍ തന്നെയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ സംഭവബഹുലമായ അതിജീവന കഥയാണ് പരമ്പര പറയുന്നത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയും വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരികയും ചെയ്യുന്ന വീട്ടമ്മയാണ് സുമിത്ര. ഒറ്റപ്പെട്ട അവസ്ഥയില്‍ മുന്നോട്ടുപോകുമ്പോള്‍ കോളേജിലെ തന്റെ ആത്മസുഹൃത്തിനെ കണ്ടുമുട്ടുന്നതും, അവരുടെ സൗഹൃദവുമാണ് പരമ്പര നിലവില്‍ പറഞ്ഞുപോകുന്നത്.

ഗൃഹനാഥനായ സിദ്ധാര്‍ത്ഥ് മറ്റൊരു വിവാഹം കഴിച്ചിട്ടുള്ള പരമ്പരയില്‍ സുമിത്രയെ സ്‍നേഹിക്കുന്ന മക്കള്‍ ഒരു വശത്തും അച്ഛന്റെ കൂടെയുള്ള മക്കള്‍ വേറൊരു വശത്തുമാണ്. മകള്‍ ശീതളും മകന്‍ പ്രതീഷുമാണ് അമ്മയെ സപ്പോര്‍ട്ട് ചെയ്യുന്ന മക്കള്‍. അച്ഛനൊപ്പം നില്‍ക്കുന്ന കഥാപാത്രമായ ഡോക്ടര്‍ അനിരുദ്ധിനെ അവതരിപ്പിക്കുന്ന ആനന്ദ് നാരായണന്‍ കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയിരുന്നു. താരം ലൈവില്‍ തുടരുമ്പോഴായിരുന്നു ആരാധകന്‍ പരിഭവവുമായെത്തിയത്. ആനന്ദിനെ ഇഷ്‍ടമാണെന്നും എന്നാല്‍ ചില സമയങ്ങളില്‍ തല്ലാന്‍ തോന്നുന്ന തരത്തില്‍ ദേഷ്യം വരാറുണ്ടെന്നുമാണ് ആരാധകന്‍ പറഞ്ഞത്. കഷ്‍ടപാടുള്ള പ്രവാസത്തിനിടയില്‍ പരമ്പരയിലെ സങ്കടവും കൂടിയാകുമ്പോള്‍ വളരെ വിഷമമുണ്ടെന്ന് പ്രവാസി കൂടിയായ മറ്റൊരു ആരാധകന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്.

Latest Videos

undefined

ഇതിനെല്ലാം മറുപടിയായാണ് പരമ്പരയില്‍ എല്ലായിപ്പോഴും സന്തോഷം മാത്രം പോരല്ലോയെന്നും, സന്തോഷത്തോടൊപ്പം ബാക്കി എല്ലാം ചേരുമ്പോഴല്ലേ പരമ്പര ഭംഗിയാകുകയുള്ളൂവെന്നും ആനന്ദ് നാരായൺ പറഞ്ഞുവയ്ക്കുന്നത്. കുറച്ച് നെഗറ്റീവ് കൂടെ വരുമ്പോഴേ പരമ്പരയ്ക്ക് താളം വരുകയുള്ളുവെന്നും, ഒരു വീട്ടില്‍ നടക്കുന്ന കാര്യം എന്ന് പറയുമ്പോള്‍ അത് സന്തോഷം മാത്രമാവിലല്ലോയെന്നും ആനന്ദ് പറയുന്നുണ്ട്. തിരകഥാകൃത്ത് എഴുതിവയ്ക്കുന്നത് ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നു എന്നേയുള്ളുവെന്നും, ഞങ്ങളെല്ലൊവരും പാവങ്ങള്‍ തന്നെയാണെന്നും. ജീവിക്കാന്‍ വേണ്ടിയുള്ള തൊഴിലിനിടെയാണ് ഞങ്ങളില്‍ ചിലര്‍ ദുഷ്ന്മാരാകുന്നതും, ചിലര്‍ പാവങ്ങളാകുന്നതെന്നുമാണ് ആനന്ദ് പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asianet (@asianet)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!