'സ്വന്തമായി വ്യക്തിത്വമില്ലാത്ത ആളുകളെക്കുറിച്ച് എന്താണ് പറയുക' : സൈബര്‍ അറ്റാക്കിനെക്കുറിച്ച് അനൂപ് കൃഷ്‍ണൻ

By Web Team  |  First Published Jun 26, 2021, 4:07 PM IST

കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം സീരിയല്‍താരം അനൂപ് കൃഷ്‍ണനാണ്. കഴിഞ്ഞ ഇരുപത്തി മൂന്നിനായിരുന്നു അനൂപിന്റേയും പാലക്കാട് പുത്തന്നൂര്‍ സ്വദേശിനിയായ ഡോ. ഐശ്വര്യ എ നായരുടേയും വിവാഹനിശ്ചയം.


കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം സീരിയല്‍താരം അനൂപ് കൃഷ്‍ണനാണ്. കഴിഞ്ഞ ഇരുപത്തി മൂന്നിനായിരുന്നു അനൂപിന്റേയും പാലക്കാട് പുത്തന്നൂര്‍ സ്വദേശിനിയായ ഡോ. ഐശ്വര്യ എ നായരുടേയും വിവാഹനിശ്ചയം. ബിഗ്‌ബോസിലെ ടാസ്‌കിനിടെയായിരുന്നു അനൂപ് പ്രണയം തുറന്നുപറഞ്ഞത്. അന്ന് ആരാണ് പ്രണയിനിയെന്ന് ആളുകള്‍ക്ക് കൃത്യമായി മനസ്സിലായിരുന്നില്ല. നിശ്ചയത്തിന്റെ വീഡിയോ അനൂപ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെയാണ് പ്രതിശ്രുതവധുവിനെ ആളുകള്‍ കണ്ടത്. 


അനൂപിന്റെ പ്രണയസാക്ഷാത്ക്കാരത്തെ പലരും നല്ല രീതിയിലാണ് കണ്ടതെങ്കില്‍, പലര്‍ക്കും ചര്‍ച്ചാവിഷയം ബോഡീ ഷേമിംഗിലൂന്നിയായിരുന്നു. അനൂപിനേക്കാളം ശരീരവണ്ണം വധുവിന് കൂടിയതായിരുന്നു സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ച. 'ഈ പെണ്‍കുട്ടിയെയാണോ അനുപ് പ്രണയിച്ചത്. പെണ്ണ് പോര എന്ന് തോനുന്നില്ലെ. തടി നല്ല കൂടുതലാണല്ലോ' തുടങ്ങിയതായിരുന്നു പങ്കുവച്ച വീഡിയോയ്ക്ക് വന്ന കമന്റുകള്‍. സംഗതി സോഷ്യല്‍മീഡിയയില്‍ രണ്ടുതരം ആളുകള്‍ സംവാദമാക്കിയപ്പോള്‍ അനൂപ് മറുപടിയുമായും വന്നിരുന്നു. 'ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നു. ഞങ്ങള്‍ വിവാഹനിശ്ചയം നടത്തി. അതില്‍ കൂടുതല്‍ ഒന്നുമില്ല. കുറവുമില്ല. സ്‌റ്റോപ് ബോഡി ഷേമിംഗ്' എന്നാണ് അനൂപ് ചിത്രത്തോടൊപ്പം കുറിച്ചത്.

Latest Videos

undefined

കമന്റുകള്‍ക്ക് അനൂപ് കൊടുത്ത റിപ്ലേകള്‍ ആളുകള്‍ തെറ്റായ രീതിയില്‍ എടുക്കാന്‍ തുടങ്ങിയതോടെ, പിന്നീട് വന്ന കമന്‌റുകള്‍ വെല്ലുവിളികള്‍ പോലുള്ളതായിരുന്നു. കമന്റുകള്‍ക്കെല്ലാം റിപ്ലേ കൊടുക്കാന്‍ കഴിയാത്തതുകണ്ടാണ് അനൂപ് കഴിഞ്ഞദിവസം ലൈവിലെത്തിയത്. നേരിട്ട് വരാന്‍ കമന്റ് ചെയ്തവര്‍ക്ക് ഇവിടെ ചോദ്യങ്ങള്‍ ഉന്നയിക്കാമെന്ന് പറഞ്ഞാണ് അനൂപ് ലൈവ് തുടങ്ങിയത്. കമന്റുകള്‍ വരുന്നതെല്ലാം ഫേക്കായിട്ടുള്ള ഐഡിയില്‍ നിന്നാണെന്നും. സ്വന്തമായി വ്യ്ക്തിത്വം പോലുമില്ലാത്ത ഇത്തരക്കാരെ എന്താണ് പറയേണ്ടതെന്നുമാണ് അനൂപ് ചോദിക്കുന്നത്. എന്നാല്‍ ലൈവിലെത്തിയ പലരും അനൂപിനേയും വധുവിനേയും ആശംസിക്കുകയും ചെയ്തു. 


ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ അവസാന റൗണ്ടില്‍ എത്തിയ മത്സരാര്‍ഥികളില്‍ ഒരാള്‍ അനൂപ് ആയിരുന്നു. സീസണ്‍ 3ന് വേദിയായ തമിഴ്‌നാട്ടിലെ കൊവിഡ് ലോക്ക്ഡൗണ്‍ സാഹചര്യം മൂലം ഷോ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. മറിച്ച് 95-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്നിരുന്നു. എന്നാല്‍ ഷോ അവസാനിപ്പിച്ച ദിവസം അവശേഷിച്ച എട്ട് മത്സരാര്‍ഥികളില്‍ നിന്ന് പ്രേക്ഷകവോട്ടിംഗിലൂടെ വിജയിയെ തിരഞ്ഞെടുക്കാനായിരുന്നു സംഘാടകരുടെ തീരുമാനം. അനൂപ് കൃഷ്ണനെക്കൂടാതെ മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, കിടിലം ഫിറോസ്, നോബി മാര്‍ക്കോസ്, റംസാന്‍ മുഹമ്മദ്, റിതു മന്ത്ര എന്നിവരാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്. ഇതനുസരിച്ചുള്ള ഒരാഴ്ചത്തെ വോട്ടിംഗ് മെയ് 29ന് അവസാനിച്ചിരുന്നു. കൊവിഡ് സാഹചര്യത്തില്‍ അയവു വന്നതിനുശേഷം ഗ്രാന്‍ഡ് ഫിനാലെ നടത്താനാണ് അണിയറക്കാരുടെ തീരുമാനം. അതേസമയം ടൈറ്റില്‍ വിജയി ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഷോയുടെ ആരാധകര്‍.. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!