പ്രകാശനം ചെയ്‍തത് മോഹന്‍ലാല്‍, ആദ്യ പ്രതി ഏറ്റുവാങ്ങിയത് മഞ്ജു വാര്യര്‍; സന്തോഷം പങ്കുവച്ച് ഗായത്രി അരുണ്‍

By Web Team  |  First Published Sep 7, 2021, 7:05 PM IST

ഗായത്രിയുടെ അച്ഛന്‍റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തിലായിരുന്നു പുസ്തക പ്രകാശനം


പരസ്പരം എന്ന ഒരൊറ്റ പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ ഗായത്രി വലിയ പ്രേക്ഷകശ്രദ്ധയാണ് നേടിയത്. മമ്മൂട്ടിയുടെ 'വണ്‍' എന്ന സിനിമയിലൂടെ ഗായത്രി സിനിമാരംഗത്തേക്കും എത്തിയിരിക്കുകയാണ്. കുറച്ചുനാള്‍മുന്‍പ് സോഷ്യല്‍മീഡിയയില്‍ വൈറലായ ഗായത്രിയുടെ എഴുത്ത് മിക്കവാറും ആരാധകരെല്ലാംതന്നെ വായിച്ചിട്ടുള്ളതാണ്. അച്ചപ്പം കഥകള്‍ എന്നപേരിലായിരുന്നു താരം എഴുത്ത് പങ്കുവച്ചത്. ഇപ്പോളിതാ അച്ഛന്‍റെ ഓര്‍മ്മദിവസം 'അച്ഛപ്പം കഥകള്‍' പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയിരിക്കുന്നതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഗായത്രി.

അച്ഛന്‍റെ കഥകളും അച്ഛനോടൊപ്പമുള്ള കഥകളുമാണെന്ന് പറഞ്ഞായിരുന്നു ഗായത്രി ചെറിയ കഥകള്‍ പങ്കുവച്ചിരുന്നത്.. അച്ഛനും അമ്മയും കഥാപാത്രങ്ങളായ 'ഇന്ത്യയും ബാക്കീസ്ഥാനും' എന്ന 'അച്ഛപ്പം കഥ' സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. എന്നാല്‍ അച്ഛന്‍റെ പെട്ടന്നുണ്ടായ വിയോഗത്തോടെ ഗായത്രി എഴുത്ത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഥകളെല്ലാം സ്വരുക്കൂട്ടി പുസ്തകരൂപത്തിലാക്കി പുറത്തിറക്കിയിരിക്കുകയാണ് ഗായത്രി. മോഹന്‍ലാല്‍ ആണ് ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ വെര്‍ച്വല്‍ ആയി പുസ്തക പ്രകാശനം നടത്തിയിരിക്കുന്നത്. ഗായത്രിയുടെ അച്ഛന്‍റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തിലായിരുന്നു പുസ്തക പ്രകാശനം. 

Latest Videos

undefined

ഗായത്രിയുടെ കുറിപ്പ് 

'അച്ഛപ്പം കഥകൾ' എഴുതുമ്പോൾ ഓർത്തിരുന്നില്ല ഇതൊരു പുസ്തകമാവുമെന്ന്, പുസ്തകമായപ്പോൾ അത്രയും ഓർത്തില്ല നടന വിസ്മയം ലാലേട്ടൻ അതു പ്രകാശനം ചെയ്യുമെന്ന്. പ്രകാശനം കഴിഞ്ഞപ്പോൾ ആദ്യ പ്രതി മഞ്ജു  ചേച്ചിക്കു കൊടുക്കാൻ സാധിക്കുമെന്നും ഓർത്തില്ല.. എല്ലാം സംഭവിക്കുന്നു. എല്ലാം നിങ്ങളുടെ പ്രാർത്ഥന, അച്ഛന്‍റെ അനുഗ്രഹം, ദൈവ കൃപ. ഒരായിരം നന്ദി മഞ്ജു ചേച്ചി, ഒരനുജത്തിയെ പോലെ കരുതി ചേർത്തു പിടിച്ചതിന്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!