ധനുഷ് അഭിനയിച്ച അസുരൻ സിനിമയിൽ മകനെ കൊല്ലാൻ ശ്രമിക്കുന്ന സംഘവുമായുള്ള ധനുഷിന്‍റെ സംഘട്ടന രംഗമാണ് പുനരാവിഷ്ക്കരിച്ചിരിക്കുന്നത്.
തിരുവനന്തപുരം: തമിഴ് നടന്മാരായ വിജയ്ക്കും സൂര്യയ്ക്കും പുറകെ ധനുഷും. തമിഴ് ചലച്ചിത്ര നടൻ ധനുഷിന്‍റെ ജന്മദിനത്തിൽ, ധനുഷ് അഭിനയിച്ച ചിത്രത്തിലെ ദൃശ്യം പുനർ ആവിഷ്കരിച്ച് ഒരു കൂട്ടം യുവാക്കളാണ് ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. പൂര്‍ണ്ണമായും മൊബൈലില്‍ ഷൂട്ട് ചെയ്ത് എഡിറ്റിംഗ് പൂർത്തിയാക്കിയ വീഡിയോ ഇന്നലെ ധനുഷിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുറത്ത് വിട്ടത്.
തിരുവനന്തപുരം മുട്ടത്തറ വൈ.ആർ.കെ.വി ലൈനിലെ വിപിൻ വിജയൻ, പ്രവീൺ, ശരവണൻ, അനുലാൽ, വിനു, ഗോകുൽ, വിമൽ, ആനന്ദ്, അരുൺ, രാജീവ്, ഷാജി, അപ്പൂസ്, രഹിൽ എന്നീ യുവാക്കളുടെ പ്രായത്നത്തിലാണ് 2.44 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ധനുഷിന്‍റെ 'അസുരൻ' എന്ന ചിത്രത്തിലെ ഒരു പ്രധാന രംഗമാണ് ഇവർ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് മുമ്പ് അങ്കമാലി ഡിയറിസ്, ആട്, ഉൾപ്പടെ നിരവധി ചിത്രങ്ങളിലെ ദൃശ്യങ്ങൾ ഇവർ പുനരവിഷ്കരിച്ചിട്ടുണ്ട്.
undefined
ധനുഷ് അഭിനയിച്ച അസുരൻ സിനിമയിൽ മകനെ കൊല്ലാൻ ശ്രമിക്കുന്ന സംഘവുമായുള്ള ധനുഷിന്‍റെ സംഘട്ടന രംഗമാണ് പുനരാവിഷ്ക്കരിച്ചിരിക്കുന്നത്. പ്രവീണാണ് ഈ ആശയും മുന്നോട്ട് വച്ചത്. അസുരനിലെ ധനുഷിന്‍റെ കഥാപാത്രവുമായി സാമ്യമുള്ള വിപിൻ വിജയനെ മുന്‍നിര്‍ത്തിയാണ് വീഡിയോ ഒരുക്കിയത്. പ്രസാദാണ് ഐ ഫോണിൽ ഈ ദൃശ്യം ഷൂട്ട് ചെയ്ത്. വീഡിയോ പൂര്‍ണ്ണമായും എഡിറ്റ് ചെയ്തതും ഇവര്‍ തന്നെ. അരുണിന്‍റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona