‘ഈ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞാതാവ്': ജൂഡ് ആന്റണി പറയുന്നു

By Web Team  |  First Published Jul 19, 2021, 2:53 PM IST

സാറാസിന്റെ ആര്‍ട്ട് ഡയറക്റ്ററായ മോഹന്‍ദാസിന്റെ മകനില്‍ നിന്നാണ് തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു ജൂഡ് കേള്‍ക്കുന്നത്. 


താനും ​ദിവസങ്ങൾക്ക് മുമ്പാണ് അന്നാ ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നും ചിത്രത്തിന് ലഭിച്ചു കൊണ്ടിരുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ ഏറെ ശ്രദ്ധനേടിയ ഒന്നാണ് ‘തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു’ എന്ന സണ്ണിവെയിന്‍ പാടുന്ന പാട്ട്. ഈ പാട്ട് ഞൊടിയിട കൊണ്ടായിരുന്നു ട്രോൾ പേജുകൾ ഏറ്റെടുത്തത്. ഇപ്പോഴിതാ എങ്ങിനെയാണ് ആ പാട്ട് ഉണ്ടായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജൂഡ് ആന്റണി.

സാറാസിന്റെ ആര്‍ട്ട് ഡയറക്റ്ററായ മോഹന്‍ദാസിന്റെ മകനില്‍ നിന്നാണ് തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു ജൂഡ് കേള്‍ക്കുന്നത്. പിന്നീട് അത് സ്‌ക്രിപ്പ്റ്റില്‍ ചേര്‍ക്കുകയായിരുന്നു എന്ന് സംവിധായകൻ വ്യക്തമാക്കുന്നു. 

Latest Videos

undefined

ജൂഡ് ആന്റണിയുടെ വാക്കുകൾ

ഇത് മണിചേട്ടന്‍( പേര് മോഹന്‍ ദാസ്). ശരിക്കും എന്‍റെ ചേട്ടനെ പോലെ തന്നെ. അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷന്‍ അടക്കം സെറ്റ് ആയിരുന്നു. അതിന് പുറകിലെ തല. ലൂസിഫര്‍ , മാമാങ്കം മുതലായ വമ്പന്‍ സിനിമകള്‍ ചെയ്ത മണിചേട്ടന്‍ തന്നെയാണ് സാറസ് ചെയ്തതും. നിമിഷും മണിചേട്ടനും കൂടെ കട്ടക്ക് നിന്നതിന്‍റെയാണ് സാറാസില്‍ നമ്മള്‍ കണ്ട ഓരോ ലോകേഷനും സുന്ദരമായി തോന്നിയത്. The Great Art director of Sara'S. സിംഗിള്‍ ഫോട്ടോ കിട്ടാത്തത് കൊണ്ടല്ല ഫാമിലി ഫോട്ടോ ഇട്ടത്. മണിചേട്ടന്റെ കയ്യില്‍ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞ്ജാതാവ്. ലോകേഷന്‍ ഹണ്ടിനിടെ മണിചേട്ടനെ ഫോണില്‍ വിളിച്ച് മകന്‍ കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു കേട്ടു ചിരിച്ചു മറിഞ്ഞ ഞാന്‍ അതും തിരക്കഥയില്‍ കയറ്റുകയായിരുന്നു. avanteyoru kunjippuzhu. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!