'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി പറയുന്നു

By Web Team  |  First Published Jul 29, 2021, 9:27 AM IST

പ്രിയമണിയുടെ ഭര്‍ത്താവ് മുസ്തഫ ആദ്യവിവാഹം  നിയമപരമായി വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നും ആരോപിച്ച് മുസ്തഫയുടെ മുന്‍ഭാര്യ ആയിഷ രംഗത്ത് എത്തിയിരുന്നു. 


ലയാളികളുടെ പ്രിയതാരമാണ് നടി പ്രിയാമണി. മലയാളത്തിൽ മാത്രമല്ല സൗത്തിന്ത്യൻ സിനിമകളിലും ബോളിവുഡിലും താരം തിളങ്ങി. ഫാമിലി മാന്‍ വെബ്‌സീരീസ് രണ്ടാം ഭാ​ഗത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് പ്രിയാമണി. സുചിത്ര എന്നാണ് കഥാപാത്രത്തിന്റെ പേര്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

മജന്ത പ്ലെയിൻ സാരിയും സ്ലീവ് ലെസ്സ് ബ്ലൗസുമണിഞ്ഞ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 'സൗന്ദര്യം കണ്ണുകളെ കീഴടക്കും എന്നാൽ വ്യക്തിത്വം ഹൃദയമാണ് കവരുക' എന്ന ക്യാപ്‌ഷനിലൂടെയാണ് പ്രിയ പുത്തൻ ചിത്രങ്ങൾ പങ്കിട്ടത്.

Latest Videos

undefined

അതേസമയം, പ്രിയമണിയുടെ ഭര്‍ത്താവ് മുസ്തഫ ആദ്യവിവാഹം  നിയമപരമായി വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നും ആരോപിച്ച് മുസ്തഫയുടെ മുന്‍ഭാര്യ ആയിഷ രംഗത്ത് എത്തിയിരുന്നു. വിഷയത്തിൽ പ്രിയാമണി പ്രതികരിക്കുകയും ചെയ്തിരുന്നു. മുസ്തഫയുമായുള്ള ദാമ്പത്യബന്ധത്തില്‍ താന്‍ സുരക്ഷിതയാണെന്ന് പ്രിയാമണി പറഞ്ഞു.

'ആശയവിനിമയമാണ് ബന്ധത്തിന്റെ താക്കോല്‍.  ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍, ഇതുവരെ, ഞങ്ങളുടെ ബന്ധത്തില്‍ ഞങ്ങള്‍ വളരെയേറെ സുരക്ഷിതരാണ്, ഇപ്പോഴും അതേ. അദ്ദേഹം ഇപ്പോള്‍ യുഎസിലാണ്. അവിടെ ജോലി ചെയ്യുകയാണ്. എല്ലാ ദിവസവും ഞങ്ങള്‍ പരസ്പരം സംസാരിക്കുമെന്നത് തീര്‍ച്ചപ്പെടുത്തിയതാണ്.'

'എത്ര ജോലി തിരക്കായാലും സുഖമായിരിക്കുന്നവല്ലോ എന്ന് അന്വേഷിക്കാനെങ്കിലും ശ്രദ്ധിക്കും. അദ്ദേഹവും ഫ്രീ ആകുമ്പോള്‍ എന്നെ വിളിക്കും അല്ലെങ്കില്‍ സന്ദേശങ്ങള്‍ അയയ്ക്കും. ഷൂട്ടിങ്ങ് തിരക്കുകള്‍ ഒഴിയുമ്പോള്‍ ഞാനും. ബന്ധങ്ങളില്‍ ആശയവിനിമയം വളരെ പ്രധാനമാണ്. ഒരാള്‍ ക്ഷീണിതനാണെങ്കില്‍ അയാളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരാളുണ്ടാവുക എന്നത് വലിയ കാര്യമാണ്. ഞങ്ങള്‍ വളരെ സുരക്ഷിതരാണ്, പരസ്പരം സംസാരിക്കുന്നത് ഞങ്ങള്‍ ഒരു ദിനചര്യയാക്കി മാറ്റുന്നു, അതാണ് എല്ലാ ബന്ധങ്ങളുടെയും താക്കോല്‍', എന്നാണ് പ്രിയാ മണി പറഞ്ഞത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priya Mani Raj (@pillumani)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!