തന്റെ മെയ്ക്കോവർ ചിത്രത്തോടൊപ്പം അഭയ പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്.
സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും ഗോപി സുന്ദറിന്റെ ഭാര്യയുമായ അഭയ ഹിരണ്മയി. ഇപ്പോഴിതാ തനിക്കെതിരെ നടന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് അഭയ. തന്റെ മെയ്ക്കോവർ ചിത്രത്തോടൊപ്പം അഭയ പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്.
ഗായികയുടെ പോസ്റ്റുകൾക്ക് താഴെ സ്വകാര്യ ജീവിതത്തെ വിമർശിച്ചും കുടുംബത്തിലുള്ളവരെ അവഹേളിച്ചും കമന്റുകളിടുന്ന 'കുലസ്ത്രീകൾക്കും' 'കുല പുരുഷന്മാർക്കു'മാണ് അഭയയുടെ കുറിപ്പ്.
undefined
അഭയ ഹിരണ്മയിയുടെ വാക്കുകൾ
എന്റേ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്നമായി കണ്ടു എന്നൈ ചീത്ത വിളിക്കുകയും,bodyshame ചെയ്യുകയും മരിച്ചു പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാൻ ശ്രമിക്കുകയുക ചെയ്ത അ സുമനസുകൾ ആയ കുലസ്ത്രീ /കുലപുരുഷുസ് ,കൂടാതെ fake പ്രൊഫൈൽ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കൾക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി അഥവാ (......)സമർപ്പിക്കുന്നു !!!! ഞാൻ ഇതോടെ നന്നായി എന്നും,നാളെ മുതൽ നിങ്ങൾ പറയുന്നതു കേട്ട് അനുസരിചു ജീവിച്ചുകൊള്ളാം എന്നും ഇതിനാൽ ഇവിടെ സാക്ഷ്യപെടുത്തുന്നു. എന്നു നിങ്ങടെ സ്വന്തം കുടുംബംകലക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona