'ലൊക്കേഷന്‍ ഒരു അതിശയമായി തോന്നിയത് കുടുംബവിളക്കിലാണ്'; അമൃത പറയുന്നു

By Bidhun Narayanan  |  First Published Jul 12, 2021, 9:48 AM IST

മുന്‍പ് പല പരമ്പരകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഷൂട്ടിംഗ്‌സെറ്റ് മനോഹരമായി തോന്നിയിട്ടുള്ളത് കുടുംബവിളക്കിന്റേതാണെന്നാണ് അമൃത പറഞ്ഞത്. 


വേഗത്തില്‍തന്നെ മിനിസ്‌ക്രീനിലെ ജനപ്രീതി നേടിയെടുത്ത പരമ്പരയാണ് ഏഷ്യാനെറ്റിലെ 'കുടുംബവിളക്ക്'. അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് പരമ്പരയെ പ്രേക്ഷകരുടെ പ്രിയ പരമ്പരയാക്കിയത്. പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ മീരാ വസുദേവാണ്. കൂടാതെ മനോഹരമായൊരു താരനിരയും പരമ്പരയിലുണ്ട്. പരമ്പരയില്‍ പ്രധാന കഥാപാത്രമായ സുമിത്രയുടെ മകള്‍ ശീതളായെത്തുന്നത് മിനി സ്‌ക്രീനിലൂടെതന്നെ മലയാളിക്ക് സുപരിചിതയായ അമൃത നായരാണ്.

മുന്‍പ് പല പരമ്പരകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഷൂട്ടിംഗ്‌സെറ്റ് മനോഹരമായി തോന്നിയിട്ടുള്ളത് കുടുംബവിളക്കിന്റേതാണെന്നാണ് അമൃത പറഞ്ഞത്. കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയപ്പോഴാണ് താരം സംഗതി വ്യക്തമാക്കിയത്. പല സെറ്റുകളിലും സീനിയര്‍ ജുനിയര്‍ വ്യത്യാസം ശരിക്കും അനുഭവിക്കാന്‍ കഴിയുമെന്നും, ഭക്ഷണസ്ഥലത്താണ് മിക്കപ്പോഴും തരംതിരിവ് വ്യക്തമായി കാണാന്‍ കഴിയുകയെന്നും അമൃത പറയുന്നു. എന്നാല്‍ കുടുംബവിളക്കിലെ സെറ്റില്‍ എത്തിയപ്പോള്‍ അങ്ങനെയൊരു പ്രശ്‌നം നേരിട്ടിട്ടേ ഇല്ലായെന്നും, എത്ര വലിയ താരങ്ങളും വളരെ നന്നായാണ് പെരുമാറുന്നതെന്നും, എല്ലാവരുംകൂടെ ആഘോഷമാണെന്നുമാണ് അമൃത പറഞ്ഞത്.

Latest Videos

undefined

അഭിനയത്തിലേക്ക് എത്തിയില്ലായിരുന്നെങ്കില്‍ എന്താകുമെന്ന് ലൈവിനിടെ ചോദ്യം വന്നപ്പോള്‍ പെട്ടന്നുതന്നെ അമൃത പറഞ്ഞത് വക്കീല്‍ എന്നായിരുന്നു. വക്കീലാകുക എന്നത് വലിയൊരു ആഗ്രഹമായിരുന്നെന്നും, ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ വക്കീലിന്റെ ആവശ്യം ശരിക്കും മനസ്സിലായെന്നും താരം പറയുന്നുണ്ട്. അതുകൊണ്ടുതന്നെ അഭിനയമല്ലാതെ ഒരു പ്രൊഫഷന്‍ തിരഞ്ഞെടുക്കേണ്ടിവന്നാല്‍ അത് വക്കീല്‍ എന്നതായിരിക്കുമെന്നാണ് അമൃത വ്യക്തമാക്കുന്നത്. എന്താണ് അഭിനയമില്ലാത്ത സമയത്തെ ഹോബി എന്ന ചോദ്യത്തിന് ഉറക്കമാണ് പ്രധാനമെന്നാണ് താരം പറയുന്നത്. ഇപ്പോള്‍ ശനി ഞായര്‍ ഷൂട്ട് ഇല്ലെന്നും അതുകൊണ്ട് ഉറക്കത്തിന് സമയം കിട്ടുന്നുവെന്നും അമൃത പറയുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!