'ഇതിങ്ങനെ കൈയിൽ പിടിച്ച് കൊതിതീർന്നില്ല, ലാലേട്ടൻ തന്ന ഓണക്കോടി അല്ലേ'! അഡോണി പറയുന്നു

By Web Team  |  First Published Aug 24, 2021, 4:01 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 3 മത്സരാർത്ഥി അഡോണി ജോൺ വലിയൊരു സന്തോഷത്തിലാണ്. ഓണക്കാലത്തെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം.


ബിഗ് ബോസ് മലയാളം സീസണ്‍ 3 മത്സരാർത്ഥി അഡോണി ജോൺ വലിയൊരു സന്തോഷത്തിലാണ്. ഓണക്കാലത്തെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം, അതാണ് അഡോണി ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.  മോഹൻലാലിന്‍റെ പ്രത്യേക ഓണക്കോടി സമ്മാനം സ്വീകരിച്ച ശേഷം അതിനെക്കുറിച്ച് അത്യാവേശത്തോടെ എഴുതുകയാണ് അഡോണി.

'ഓണവില്ല് ബിഗ് ബോസ് മാമാങ്കം' എന്ന സ്പെഷ്യൽ ഷോയിൽ മോഹന്‍ലാലിൽ നിന്ന് ഓണക്കോടി അഡോണിക്കും ലഭിച്ചു. ഈ ആഹ്ളാദം മറച്ചുവയ്ക്കാതെയാണ് അഡോണി സോഷ്യൽ മീഡിയയിൽ നീണ്ട കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. . ' ഉടുത്തിട്ട് ഫോട്ടോ എടുക്കത്തില്ലേ? കൈയിൽ പിടിച്ചാണോ എടുക്കുന്നെ?" "ഇല്ലമ്മേ, ഇതിങ്ങനെ കൈയിൽ പിടിച്ച് കൊതിതീർന്നില്ല.

Latest Videos

undefined

ലാലേട്ടൻ തന്ന ഓണക്കോടി അല്ലെ.!!! അതെ, ആ മനുഷ്യൻ തൊട്ടടുത്ത് നിർത്തി ചേർത്തുപിടിച്ച് നിറഞ്ഞമനസ്സോടെ തന്ന ഓണസമ്മാനം. ആരെങ്കിലും ഒരോണക്കോടി തന്നിരുന്നെങ്കിലെന്ന് കൊതിച്ച ഒരു കാലമുണ്ടായിരുന്നില്ലേ?'- മുണ്ടിന്‍റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അഡോണി എഴുതുന്നു..

അഡോണിയുടെ കുറിപ്പിങ്ങനെ...

ഉടുത്തിട്ട് ഫോട്ടോ എടുക്കത്തില്ലേ? കൈയിൽ പിടിച്ചാണോ എടുക്കുന്നെ?" "ഇല്ലമ്മേ, ഇതിങ്ങനെ കൈയിൽ പിടിച്ച് കൊതിതീർന്നില്ല. ലാലേട്ടൻ തന്ന ഓണക്കോടി അല്ലെ.!!! അതെ, ആ മനുഷ്യൻ തൊട്ടടുത്ത് നിർത്തി ചേർത്തുപിടിച്ച് നിറഞ്ഞമനസ്സോടെ തന്ന ഓണസമ്മാനം. ആരെങ്കിലും ഒരോണക്കോടി തന്നിരുന്നെങ്കിലെന്ന് കൊതിച്ച ഒരു കാലമുണ്ടായിരുന്നില്ലേ?

പുതിയ കുപ്പായമിട്ട് ചുറ്റും ആഘോഷത്തിന്‍റെ ആർത്തിരമ്പലുകൾ കേൾക്കുമ്പോൾ ഹോസ്റ്റലിൽ കൂട്ടുകാരുടെ ഷെൽഫിന്‍റെ അരികിൽ തപ്പിനോക്കിയ ഒരു കാലമുണ്ടായിരുന്നില്ലേ? പഴയ മുണ്ട് ഒന്നൂടെ ഇരട്ടി കഞ്ഞിപ്പശ മുക്കിയെടുത്ത് ക്യാമ്പസ്സിലേക്ക് പോയ കാലമുണ്ടായിരുന്നില്ലേ?

ഡിപ്പാർട്ട്മെന്‍റ് ഓണാഘോഷത്തിന് ഒരേ നിറത്തിലെ കുപ്പായം മേടിക്കാൻ പൈസ ഉണ്ടാക്കാൻ തലേ ആഴ്ച്ചയിൽ ഓടിയ ഓട്ടമില്ലേ? പല വർണ്ണങ്ങളിൽ നിറഞ്ഞുനിന്ന കുപ്പായക്കടകളിലേക്ക് നോട്ടമെത്താതിർക്കാൻ മനപ്പൂർവ്വം മുഖം തിരിച്ചുപിടിച്ചു നടന്നൊരു കാലമുണ്ടായിരുന്നില്ലേ?

ഇന്ന്... എനിക്കും ഒരോണക്കോടി കിട്ടി. മോഹൻലാൽ എന്ന മനുഷ്യൻ തന്നതാണ്. ആഗ്രഹങ്ങളുടെ പരകോടിയിലേക്ക് കയറ്റിവിട്ടിട്ട് കാലം തന്നതാണ്. ഓണമാണ്. ഒരു തിരിച്ചുവരവിന്‍റെ ഓർമ്മയാണ്. അപമാനത്തിന്‍റെ പാതാളത്തിലേക്ക് എത്രയേറെ ആഴത്തിൽ ആണ്ടുപോയാലും തിരിച്ചുവരവിന്‍റെ ഒരു കാലമുണ്ടാകുമെന്ന് ഓർപ്പിക്കുന്ന ഓണം. 

കളിയാക്കിയവരുടെയും തള്ളിപ്പറഞ്ഞവരുടെയും ഒഴിവാക്കിയവരുടെയും അവഗണിച്ചവരുടെയും പരിഹസിച്ചവരുടെയും മുൻപിൽ കാലം നിങ്ങളെ ഉയർത്തുന്നൊരു കാലം വരും. അന്ന് നിങ്ങൾ സ്വപ്നം കണ്ടതിനേക്കാൾ അപ്പുറമുള്ള കുപ്പായങ്ങൾ നിറമണിയും.

click me!