'ഇവിടെ നല്ല വൈബ്' :സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്ത ഫ്ലാറ്റിലേക്ക് താമസം മാറി 'ദി കേരള സ്റ്റോറി' നായിക

By Web Team  |  First Published Jun 3, 2024, 5:57 PM IST

ഇപ്പോള്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്  ആദാ ശർമ്മ ഈ ഫ്ലാറ്റിലേക്ക് തന്‍റെ താമസം മാറ്റിയെന്നാണ് വിവരം.


മുംബൈ: ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ബോളിവുഡ് നയിയാണ് ആദാ ശർമ്മ. അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത് താമസിച്ചിരുന്ന മുംബൈയിലെ മോണ്ട് ബ്ലാങ്ക് അപ്പാർട്ട്‌മെന്‍റിലെ ഫ്ലാറ്റ് നടി വാങ്ങിയിരുന്നു.2020-ൽ സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ ദാരുണമായ മരണം രാജ്യത്തെ ഞെട്ടിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മൃതദേഹം 2020 ജൂൺ 14-ഈ  ഫ്ലാറ്റില്‍ നിന്നും കണ്ടെത്തിയത്. 

അതിനുശേഷം ഈ ഫ്ലാറ്റില്‍ ആരും താമസിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെ ഫ്ലാറ്റ് ആദാ ശർമ്മ വാങ്ങിയെന്ന് വിവരമുണ്ടായിരുന്നു. എന്നാല്‍ അവര്‍ അതുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട്  ആദ്യമായി കഴിഞ്ഞ ഏപ്രിലിലാണ് ആദാ ശര്‍മ്മ പ്രതികരിച്ചത്. സിദ്ധാർത്ഥ് കണ്ണനുമായുള്ള ഒരു അഭിമുഖത്തിൽ ആദ ഈ ഫ്ലാറ്റ് വാങ്ങിയത് സംബന്ധിച്ച് പ്രതികരിച്ചു. താന്‍ ആ സ്ഥലം കാണാന്‍ പോയപ്പോള്‍ മാധ്യമ ശ്രദ്ധയില്‍പ്പെട്ടു. അതിനെ തുടര്‍ന്നാണ് അന്ന് വാര്‍ത്തകള്‍ വന്നത്. എന്നെയും നമ്മുക്ക് നല്ല സിനിമകള്‍ നല്‍കി വിട്ടുപിരിഞ്ഞ നടനെക്കുറിച്ചും പല കമന്‍റുകളും ഞാന്‍ കണ്ടു അത് വേദനിപ്പിക്കുന്നതാണ് എന്നാണ് നടി പറഞ്ഞത്. 

Latest Videos

undefined

ഇപ്പോള്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്  ആദാ ശർമ്മ ഈ ഫ്ലാറ്റിലേക്ക് തന്‍റെ താമസം മാറ്റിയെന്നാണ് വിവരം. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ഫ്ലാറ്റിലേക്ക് താമസം മാറിയ കാര്യം നടി സ്ഥിരീകരിച്ചത്. നാല് മാസം മുന്‍പ് ഇങ്ങോട്ട് താമസം മാറിയിരുന്നു. എന്നാല്‍ എന്‍റെ പ്രൊജക്ടുകളുടെ പ്രമോഷനിലും ഒടിടി റിലീസിന്‍റെയും തിരക്കായതിനാല്‍ ഇവിടെ കാര്യമായി താമസിക്കാന്‍ സാധിച്ചില്ല. ഇപ്പോഴാണ് കാര്യങ്ങള്‍ നേരെയായത് എന്നാണ് നടി പറയുന്നത്. 

ബാന്ധ്രയിലെ ചെറിയ വീട്ടിലാണ് ഇതുവരെ ഞാന്‍ താമസിച്ചത്. അവിടെ നിന്നും ആദ്യമായാണ് മാറി താമസിക്കുന്നത്. ഒരോ സ്ഥലത്തിന്‍റെ വൈബ് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പുതിയ സ്ഥലം എനിക്ക് വളരെ പൊസറ്റീവ് വൈബാണ് നല്‍കുന്നത് എന്നും നടി അഭിമുഖത്തില്‍ പറയുന്നു. 

സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ ദാരുണമായ മരണം സംഭവിച്ച മോണ്ട് ബ്ലാങ്ക് അപ്പാർട്ട്‌മെന്‍റിലെ കൂറ്റൻ ഡ്യുപ്ലെക്‌സ് 4ബിഎച്ച്കെ ഫ്ലാറ്റ് കടലിന്‍റെ അതിമനോഹരമായ കാഴ്ച അടക്കം ലഭിക്കുന്ന 2,500 ചതുരശ്ര അടി വിസ്തീർണ്ണവും ടെറസും ഉൾക്കൊള്ളുന്നു ഭവനമാണ്. മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ കാർട്ടർ റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ അപ്പാർട്ട്‌മെന്‍റ് 2022 ഡിസംബറിൽ അതിന്‍റെ റിയൽ എസ്റ്റേറ്റ് ഏജന്‍റായ റഫീക്ക് മർച്ചന്‍റ് ഓൺലൈനിൽ വാടകയ്ക്ക് എന്ന രീതിയില്‍ പരസ്യം ചെയ്തിരുന്നു. 

വൈറലായ വീഡിയോ: കാര്‍ ഇടിച്ചില്ല, നടി മദ്യപിച്ചിരുന്നില്ല; രവീണയുടെ ഭാഗത്ത് തെറ്റില്ലെന്ന് മുംബൈ പൊലീസ്

'നിറകണ്ണുകളോടെയാണ് ഞാന്‍ ആ സീന്‍ ചെയ്ത്' ഇന്ത്യന്‍ 2വിലെ നെടുമുടിയുടെ സീനിനെക്കുറിച്ച് കമല്‍ഹാസന്‍

click me!