നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹത്തിൽ സാമന്തയും പങ്കെടുക്കുന്നു, പക്ഷെ പേരിലാണ് സാമ്യം ആരാധകര്‍ വിചാരിച്ചയാള്‍ അല്ല ഈ സാമന്ത.
ഹൈദരാബാദ്: നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ ആഘോഷങ്ങൾ ഹൈദരബാദില്‍ പുരോഗമിക്കുകയാണ്. ഡിസംബർ 4 നാണ് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ച് താര ദമ്പതികളുടെ വിവാഹം നടക്കുക. 2021-ൽ സാമന്ത റൂത്ത് പ്രഭുവുമായി വേർപിരിഞ്ഞതിന് ശേഷമുള്ള ചൈതന്യയുടെ രണ്ടാം വിവാഹമാണ് ശോഭിതയുമായി.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹത്തില്‍ സാമന്തയും പങ്കെടുക്കുന്നു എന്ന ക്യാപ്ഷനോടെ ഫോട്ടോകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അത് നാഗ ചൈതന്യയുടെ മുന്‍ ഭാര്യ സാമന്തയല്ല.
ശോഭിതയുടെ ഇളയ സഹോദരി സാമന്ത ധൂലിപാലയും ചൈതന്യയുടെ മുൻ ഭാര്യയുടെ അതേ പേരാണ് എന്നത് ശ്രദ്ധേയമാണ്. അടുത്തിടെ, ശോഭിതയുടെ ഹൽദി ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഡോക്ടറായ സാമന്ത തന്‍റെ ഇന്‍സ്റ്റ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. സാമന്ത വധുവായ സഹോദരി ശോഭിത ധൂലിപാലയ്ക്ക് ഹൽദി ചാര്‍ത്തുന്ന ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്
ശോഭിത വിവാഹ ആഘോഷങ്ങളുടെ നിരവധി ചിത്രങ്ങൾ സാമന്ത ധൂലിപാല പങ്കുവെച്ചിട്ടുണ്ട് ഇന്‍സ്റ്റഗ്രാമില്‍. വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളുടെ കൂട്ടത്തില്‍ സാമന്ത പങ്കുവച്ച പല ചിത്രങ്ങളും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളായ രാത സ്ഥാപന, മംഗള സ്നാനം ചടങ്ങുകളിൽ നിന്നുള്ള ഇതുവരെ കാണാത്ത മുഹൂര്‍ത്തങ്ങള്‍ കാണിച്ചു തരുന്നുണ്ട്.
ചിത്രങ്ങളിൽ ശോഭിതയും സാമന്തയും ഒരുമിച്ച് ആഘോഷങ്ങൾ ആസ്വദിക്കുന്നതും ചിരിക്കുന്നതും കാണാം. ഹെല്‍ത്തി എന്നാണ് ഹല്‍ദി ചടങ്ങിലെ ചിത്രങ്ങള്‍ക്ക് സാമന്ത നല്‍കിയിരിക്കുന്ന തലക്കെട്ട്. അതേ സമയം ഡോക്ടറാണ് സാമന്ത ധൂലിപാല. വിദേശത്ത് താമസിക്കുന്ന സാമന്തയുടെ ഭര്‍ത്താവ് ഡോ. ഷാഹില്‍ ഗുപ്തയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം നടന്ന സമയത്തും ഡോ.സാമന്തയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
വിവാഹ ആഘോഷങ്ങള്‍ തുടങ്ങി, നാഗ ചൈതന്യയ്ക്കും ശോഭിതയ്ക്കും മംഗള സ്നാനം