കെട്ടിടത്തിന് തീയിട്ട് മുന്‍ കാമുകനടക്കം രണ്ടുപേരെ കൊന്നു: ബോളിവുഡ് നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി അറസ്റ്റില്‍

By Web Team  |  First Published Dec 3, 2024, 3:47 PM IST

ബോളിവുഡ് നടി നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അമേരിക്കയിൽ കൊലപാതക കേസിൽ അറസ്റ്റിലായി. മുൻ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.


ക്യൂന്‍സ്, യുഎസ്: ബോളിവുഡ് നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അമേരിക്കയില്‍ കൊലപാതക കേസില്‍ അറസ്റ്റില്‍. തന്‍റെ മുന്‍ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിലാണ് 43കാരിയായ ആലിയയെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് കോടതി ഡിസംബര്‍ 9വരെ റിമാന്‍റില്‍ വിട്ടിരിക്കുന്നത്. അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ക്യൂന്‍സിലാണ് സംഭവം.

ബോളിവുഡ് താരം നര്‍ഗീസ് ഫക്രിയുടെ ഇളയ സഹോദരിയാണ് ആലിയ.  ആലിയയുടെയും നർഗീസിന്‍റെ പിതാവ് മുഹമ്മദ് ഫക്രി പാകിസ്ഥാനില്‍ യുഎസില്‍ എത്തിയാളായിരുന്നു. അവരുടെ അമ്മ മേരി ഫക്രി ചെക്ക് വംശജയായിരുന്നു. ആലിയയുടെ മാതാപിതാക്കൾ കുട്ടിയായിരുന്നപ്പോൾ വേർപിരിഞ്ഞു, മുഹമ്മദ് ഫക്രി അന്തരിച്ചു. ആലിയ തന്‍റെ മുന്‍ കാമുകന്‍ എഡ്വേര്‍ഡ് ജേക്കൂബ്സ് (35) അവന്‍റെ സുഹൃത്ത് അനസ്താനിയ എറ്റിനി (33) എന്നിവരെ കൊലപ്പെടുത്തി എന്ന കേസിലാണ് ഇപ്പോള്‍ ആലിയ അറസ്റ്റിലായിരിക്കുന്നത്. 

Latest Videos

undefined

 എഡ്വേര്‍ഡ് ജേക്കൂബ്സും സുഹൃത്തും താമസിക്കുന്ന ഗാരേജിലേക്ക് നവംബര്‍ 2ന് രാവിലെ എത്തിയ ആലിയ 'നിങ്ങളെല്ലാം ഇന്ന് മരിക്കും' എന്ന് പറഞ്ഞ് കെട്ടിടത്തിന് തീ ഇടുകയായിരുന്നു. ബഹളം കേട്ട് ഇവിടെ ഉറങ്ങുകയായിരുന്ന അനസ്താനിയ താഴെ ഇറങ്ങി വന്നെങ്കിലും, തീ ആളിപടര്‍ന്നതോടെ  എഡ്വേര്‍ഡ് ജേക്കൂബ്സിനെ രക്ഷിക്കാന്‍ വീണ്ടും അകത്തേക്ക് പോവുകയായിരുന്നു. ഇതോടെ അവരും അവിടെ കുടുങ്ങി. രണ്ടുപേരും പൊള്ളലേറ്റാണ് കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത്. 

തന്‍റെ മകനും ആലിയയും തമ്മില്‍ കഴിഞ്ഞ വര്‍ഷം എല്ലാ ബന്ധവും അവസാനിപ്പിച്ചതാണെന്നും, എന്നാല്‍ ആലിയ ഇത് അംഗീകരിക്കാതെ തന്‍റെ മകനെ നിരന്തരം ശല്യം ചെയ്തുവെന്നുമാണ് എഡ്വേര്‍ഡ് ജേക്കൂബ്സിന്‍റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ തന്‍റെ മകള്‍ കൊലപാതകം ചെയ്യില്ലെന്നാണ് ആലിയയുടെ മാതാവ് പറയുന്നത്. സെക്കന്‍റ് ഡിഗ്രി കൊലപാതക കുറ്റമാണ് ആലിയയ്ക്കെതിരെ പ്രൊസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്. 

ആലിയയുടെ സഹോദരി നര്‍ഗീസ് അറിയപ്പെടുന്ന മോഡലും നടിയുമാണ്. 2011 ല്‍ റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്‍റെ നായികയായാണ് ബോളിവുഡില്‍ എത്തിയ നടി തുടര്‍ന്നും ഏറെ പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സജീവമായി അഭിനയ രംഗത്ത് ഇല്ല. എന്നാല്‍ ചില സീരിസുകളില്‍ പ്രത്യക്ഷരപ്പെട്ടിട്ടുണ്ട്. 

'വീട്ടിലേക്ക് മടങ്ങുന്നു': വന്‍ ഹിറ്റ് സമ്മാനിച്ച താരം 37 വയസില്‍ അഭിനയം നിര്‍ത്തുന്നു; ഞെട്ടി സിനിമ ലോകം !

തല്‍ക്കാലം യൂണിഫോമിലില്ല, ഇനി പ്രണയ കഥയുമായി സിദ്ധാര്‍ഥ് മല്‍ഹോത്ര

click me!