ജിഷിൻ മോഹനും അമേയ നായരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇരുവരും തുറന്ന് സംസാരിച്ചു.
കൊച്ചി: കഴിഞ്ഞ ദിവസമാണ് ജിഷിന്‍ മോഹന്റെയും അമേയ നായരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഇതോടെ ജിഷിനും അമേയയും പ്രണയത്തിലാണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. പിന്നാലെ തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അമേയ എത്തുകയും ചെയ്തു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ താനും അമേയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് ജിഷിന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ജിഷിന്‍ ഇത് വ്യക്തമാക്കുന്നത്. അമേയയുമായി സൗഹൃദത്തിന് അപ്പുറമുള്ള ആത്മബന്ധമാണ് എന്നാണ് ജിഷിന്‍ പറയുന്നത്.
undefined
"ഞാന്‍ ഒരു പെണ്‍കുട്ടിയുടെ കൂടെ ഫോട്ടോ ഇട്ടാല്‍ അത് ചര്‍ച്ചയാക്കുകയാണ്. ഞാന്‍ ഇതൊന്നും കാര്യമാക്കുന്നില്ല. എന്നാല്‍ ഇത്തരം കമന്‍റുകള്‍ അമേയയെ ബാധിക്കുന്നുണ്ട്. ആവള്‍ ആദ്യം നല്‍കിയ അഭിമുഖത്തിന് താഴെ ആക്ഷേപ കമന്‍റുകളായിരുന്നു. ഒരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണ് അമേയ ജീവിക്കുന്നത്. എന്‍റെ കുടുംബം തകര്‍ത്തു എന്ന തരത്തിലുള്ള കമന്‍റുകള്‍ എന്ത് അടിസ്ഥാനത്തിലാണ് ആളുകള്‍ പറയുന്നത്. അമേയയെ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷം മാത്രമേ ആയുള്ളൂ. വിവാഹ മോചനം കഴിഞ്ഞിട്ട് മൂന്ന് കൊല്ലമായി. ഇനി വിവാഹ മോചനം ആയാല്‍ വീട്ടില്‍ ഒതുങ്ങി കൂടണം എന്നാണോ, അല്ല സന്തോഷിക്കാന്‍ പാടില്ലെ. വേറെ പെണ്ണിനെ നോക്കാന്‍ പാടില്ലെ" ജിഷിന്‍ പറയുന്നു.
അമേയയുമായുള്ള ബന്ധം സംബന്ധിച്ച് നടി പറഞ്ഞത് തന്നെയാണ് തനിക്കും ആവര്‍ത്തിക്കാനുള്ളത് എന്ന് ജിഷിന്‍ പറയുന്നു. സൗഹൃദത്തിന് അപ്പുറമുള്ള ബന്ധമാണ് അത് പ്രണയമെന്നൊന്നും പറയാന്‍ പറ്റില്ല. തമ്മില്‍ കരുതലും ഒരു ബോണ്ടും ഉണ്ട്. അത് വിവാഹത്തിലേക്ക് പോകില്ല. ആ ബന്ധത്തെ എന്ത് പേരിലും വിളിച്ചോട്ടെ, അവിഹിതമെന്ന് പറയരുത്. കമന്‍റിടുന്ന പലര്‍ക്കുമാണ് പ്രശ്നമെന്നും ജിഷിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
നേരത്തെ അമേയയും ജിഷിനുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു. സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവും ജിഷിനോട് ഉണ്ടെന്നും ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകുമെന്നുമാണ് അമേയ പറഞ്ഞത്. വിവാദങ്ങളെ പൂർണ്ണമായും തള്ളി കളയുന്നില്ല. എന്നാൽ കേട്ട വിവാദങ്ങൾ എല്ലാം ശരിയുമല്ല. ജിഷിനെ എനിക്ക് അറിയില്ല, എന്റെ ഫ്രണ്ടാണ് എന്ന് പറഞ്ഞാൽ അത് കള്ളമാകും. കള്ളം പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാൻ വളരെ സ്ട്രെയ്റ്റ് ഫോർവേഡാണ്. കന്യാദാനം സീരിയലിലാണ് ഞാൻ ജിഷിൻ ചേട്ടനൊപ്പം ആദ്യമായി വർക്ക് ചെയ്യുന്നത്. ഒരു വർഷമായി ഞങ്ങൾ പരിചയപ്പെട്ടിട്ട്. ഇതിന് മുമ്പ് പൂക്കാലം വരവായി സീരിയലിന്റെ സെറ്റിൽ വെച്ച് കണ്ടിട്ടുണ്ട്. പക്ഷെ സംസാരിച്ചിരുന്നില്ല.
ഞങ്ങളുടേത് പ്രണയമാണെന്ന് ഞാൻ ഒരിക്കലും പറയില്ല. വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല.
ഇതൊക്കെ സോഷ്യൽമീഡിയ ഉണ്ടാക്കിയതാണ്. സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവും ഞങ്ങൾക്കിടയിലുണ്ട്. പക്ഷെ വിവാഹം, ദാമ്പത്യം എന്നതിലേക്ക് എത്തിയിട്ടില്ല. ഞങ്ങൾ ടീനേജിലല്ല. എനിക്കും അദ്ദേഹത്തിനും ജീവിതത്തിൽ ഡ്രോ ബാക്സ് ഉണ്ടായിട്ടുണ്ട്.
അതുകൊണ്ട് ചാടിക്കേറി വിവാഹം കഴിക്കാവുന്ന അവസ്ഥയിലല്ല. ഞങ്ങൾ പരസ്പരം നന്നായി മനസിലാക്കുന്നുണ്ടെന്ന് മനസിലായപ്പോൾ കൂടുതൽ ഫ്രണ്ട്ഷിപ്പായി. ഞങ്ങൾ ഒരുമിച്ച് സിനിമയ്ക്ക് പോകാറുണ്ട്. ഒന്നും ആരുടെ മുന്നിലും ഞങ്ങൾ ഒളിപ്പിക്കുന്നില്ല. പിന്നെ ഫ്യൂച്ചർ ആർക്കും പ്രഡിക്ട് ചെയ്യാൻ പറ്റില്ലല്ലോ. ഇത് എവിടെ പോകും എവിടെ അവസാനിക്കും എന്നത് എന്റെ കയ്യിലല്ല എന്നും അമേയ പറയുന്നു.
'ഞാന്‍ നിന്നെ കണ്ട ആ ദിവസം ഏറെ ഇഷ്ടപ്പെടുന്നു', ജിഷിനും അമേയയും പ്രണയത്തിൽ? സംശയത്തിൽ ആരാധകർ
'എവിടെ പോകും എവിടെ അവസാനിക്കും എന്നത് എന്റെ കയ്യിലല്ല ', ജിഷിനുമായുള്ള ബന്ധമെന്തെന്ന് അമേയ നായർ