ദൂരദര്‍ശന്‍ കാലം മുതല്‍ക്കെ സ്‌ക്രീനിലുള്ള താരമാണ് ഇന്ദുലേഖ. അതിജീവന കാലത്തെ ഓണ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഇന്ദുലേഖ.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മുഖമാണ് ഇന്ദുലേഖയുടേത്. ബാലതാരമായി സ്‌ക്രീനിലേക്കെത്തിയ താരം എണ്‍പതോളം പരമ്പരകളില്‍ താരമായും സഹതാരമായും തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. ദൂരദര്‍ശന്‍ പരമ്പരകളിലൂടെ അഭിനയലോകത്തേക്കെത്തിയ ഉന്ദുലേഖയെ അറിയാത്ത മലയാളികള്‍ ചുരുക്കമാണ്. മിനിസ്‌ക്രീനില്‍ മാത്രമല്ല ഇന്ദുലേഖയുടെ സാനിദ്ധ്യമുണ്ടായത്. ഇതുവരെ പതിനഞ്ച് സിനിമകളിലും താരം ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഏഷ്യാനെറ്റിനോട് ഓണവിശേഷങ്ങള്‍ പറഞ്ഞ് താരമെത്തിയത്.
ദൂരദര്‍ശന്‍ കാലം മുതല്‍ക്കെ സ്‌ക്രീനിലുള്ള താരമാണ് ഇന്ദുലേഖ. 'ദൂരദര്‍ശന്‍ കാലം മുതല്‍ ഇക്കാലം വരേയും സീരിയല്‍ മേഖലയില്‍ നില്‍ക്കാന്‍ കഴിഞ്ഞുവെന്നത് വലിയ കാര്യം തന്നെയാണ്. അതെന്റെ ഭാഗ്യമാണെന്നാണ് കരുതുന്നത്. ബാലതാരമായാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് നായികയായി, അമ്മയായി സഹോദരിയായി, അനിയത്തിയായി. എല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചു എന്നതാണ് വലിയ കാര്യം. ഇന്ന് അമ്മ വേഷത്തിലും, ഏട്ടത്തിയായുമെല്ലാമാണ് സ്‌ക്രീനിലെത്തുന്നത്. അന്നും ഇന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണെന്നതാണ് വലിയ കാര്യം.' ഇന്ദുലേഖ പറയുന്നു.
undefined
'തികച്ചും യാദൃശ്ചികമായാണ് അഭിനയ രംഗത്തേക്കെത്തുന്നത്. വളരെ ചെറുപ്പം മുതല്‍ ഡാന്‍സ് പഠിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് സ്‌ക്രീനിലേക്ക് എത്തിയതെന്നുവേണം പറയാന്‍. ബാലതാരമായാണ് ആദ്യം സ്‌ക്രീനിലേക്കെത്തുന്നത്. പിന്നീട് സിനിമകളിലും സീരിയലുകളിലുമായി തുടരാന്‍ സാധിച്ചു. അഭിനയത്തിലേക്കുളള വഴിത്തിരിവ് നൃത്തം തന്നെയായിരുന്നു.' എന്നും ഇന്ദുലേഖ പറയുന്നു .കൂടാതെ എല്ലായിപ്പോഴും സ്വകാര്യ ജീവിതത്തില്‍ അമിതമായി ഇടപെടുന്ന തരത്തില്‍ പരമ്പരകള്‍ ചെയ്യാറില്ലെന്നും, മകളുടേയും മറ്റും കാര്യങ്ങള്‍ നോക്കി നടത്താന്‍ കഴിയുന്ന തരത്തില്‍ മാത്രമേ സീരിയലുകളില്‍ കമ്മിറ്റ് ചെയ്യാറുള്ളുവെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
അതിജീവനത്തിന്റെ കാലത്തെ ഓണ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഇന്ദുലേഖ. കൂടുംബത്തോടൊപ്പമാണ് എല്ലായിപ്പോഴും ഓണം ആഘോഷിക്കാറുള്ളതെന്നും, എല്ലാവരോടും ഒത്തൊരുമിച്ച് ഇരിക്കുക എന്നതിനപ്പും സന്തോഷം മറ്റൊന്നുമില്ലെന്നും ഇന്ദുലേഖ പറഞ്ഞുവയ്ക്കുന്നുണ്ട്.
മുഴുവന്‍ വീഡിയോ കാണാം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona